കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെ നയിക്കാന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പാറത്തോട് ഡിവിഷനില്‍ നി ന്നും വിജയിച്ച സോഫി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. കേരള വനിതാ കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറിയും, എ.കെ.സി.സി. കാഞ്ഞിരപ്പള്ളി വനി താ ഫോറം രൂപതാ ജനറല്‍ സെക്രട്ടറിയും നിരവധി ചാരിറ്റബിള്‍ സൊസൈറ്റികളുടെ രക്ഷാധികാരിയുമാണ് സോഫി ജോസഫ്.

മികച്ച പൊതു പ്രവര്‍ത്തകയും, വളരെ പക്വതയാര്‍ന്ന പ്രവര്‍ത്തനങ്ങളുമാണ് സോഫി ജോസഫിനെ ഈ പ്രസിഡന്റ് പദവിയിലെത്തിച്ചത്. സ്ത്രീ ശാക്തീകരണത്തിനും, കര്‍ഷക രക്ഷയ്ക്കും ഉതകുന്ന നൂതന പദ്ധതികള്‍ക്ക് തന്റെ ഭരണ കാലത്ത് മുന്‍തൂക്കം കൊടുക്കു മെന്ന് നിയുക്ത പ്രസിഡന്റ് സോഫി ജോസഫ് അഭിപ്രായപ്പെട്ടു. രാവിലെ 11 എ.എം.ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രസിഡന്റ് തെര ഞ്ഞെടുപ്പിന് കോട്ടയം അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍(ജനറല്‍),അനീസ് വര ണാധികാരിയായി എല്‍.ഡി.എഫ്.ലെ മൂന്ന് അംഗങ്ങള്‍ എത്തിയെങ്കിലും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു അതുകൊണ്ട് യു.ഡി.എഫ്.ലെ സോഫി ജോസഫ് എതിരില്ലാതെ തെര ഞ്ഞെടുക്കപ്പെട്ടു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ നിന്നും വിജയിച്ച എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.