കാഞ്ഞിരപ്പളളി :ജനകീയാസൂത്രണം 2020-21 വാർഷിക പദ്ധതിയിൽ 100% ഫണ്ടും ചിലവഴിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മികച്ച നേട്ടം കരസ്ഥമാക്കി. കൊ വിഡ് മഹാമാരിക്കും 2 തെരഞ്ഞെടുപ്പുകൾക്കിടയിലെ പെരുമാറ്റച്ചട്ടത്തിന്റെ കാലതാമസങ്ങൾക്കിടയിലും ബ്ലോക്ക് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാനായത് ശ്രദ്ധേയമായി.
കൊവിഡ് 19 പ്രതിരോധത്തിനും ചികിൽസക്കുമായി മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 25 ലക്ഷം രൂപയും എരുമേലി കുടുംബരോഗ്യ കേന്ദ്രം കെട്ടിടനിർമാണത്തിന് 25ലക്ഷം രൂപയും  ഉൾപ്പെടെ ആരോഗ്യ മേഖയിൽ 75 ലക്ഷം രൂപയും,പാലിയേറ്റീവ് പരിചരണ പദ്ധതിക്കായി 25 ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്കാ യി ഒരു കോടി 12 ലക്ഷം രൂപയും,ബ്ലോക്കിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പദ്ധതി കൾക്കും കുഴൽകിണർ നിർമാണത്തിനുമായി 88 ലക്ഷം രൂപയും, ബ്ലോക്കിന്റെ പ്രധാന  ജൻക്ഷനുകളിലും പട്ടികജാതി പട്ടികവർഗ കോളനികളിലും സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 95 ലക്ഷം രൂപയും വനിതാ,പട്ടികജാതി പട്ടികവർഗ സാംസ്‌കാരിക നിലയങ്ങളുടെയും പരിശീലന കേന്ദ്രങ്ങളുടെയും നിർമാണത്തിനും പുനരുധാരണത്തിനും ഫർണിചർ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനത്തിനുമായി 95 ലക്ഷം രൂപയും, വിവിധ ഗ്രാമീണ റോഡുകളുടെ പുനരുധാരണത്തിനായി  80 ലക്ഷം രൂപയും,സുഭിക്ഷ കേരളം പദ്ധതിയിൽ വാഴവിത്ത് വിതരണം,ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 40 ലക്ഷം രൂപയും,അങ്കണവാടി കെട്ടിടനിർമാണം,മൈക്ക് സെറ്റ് വിതരണം പൂരകപോഷകാഹാരം,ഭിന്നശേഷിവിദ്യാർത്ഥികൾക്ക് സ്കോളർഷിപ് എന്നിവക്കായി 35 ലക്ഷം രൂപയും,പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറിക്കായി 25 ലക്ഷം രൂപയും,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾക്ക് എൽ സി ഡി പ്രൊജക്ടർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 6 ലക്ഷം രൂപയും പ്ലാസ്റ്റിക് ഷ്രഡിങ് യൂണിറ്റിന് ഡസ്റ്റ് റിമൂവറിനായി 6 ലക്ഷം രൂപയും വിവിധ കോളനികളിലെ മണ്ണ് ജലസംരക്ഷണ പ്രവർത്തികൾക്കായി 30 ലക്ഷം രൂപയും ഉൾപ്പെടെ വികസന ഫണ്ട്‌ ഇനത്തിൽ 7കോടി 66 ലക്ഷത്തി 46000 രൂപയുടെയും മെയ്ന്റനൻസ് ഗ്രന്റ് ഇനത്തിൽ 75 ലക്ഷം രൂപയുടെയും ഉൾപ്പെടെ ആകെ 153 പ്രൊജക്ടുകളാണ് 2020-21 സാമ്പത്തിക വർഷം പൂർത്തിയായത്.സംസ്ഥാനത്ത് ഏറ്റവുമധികം ഫണ്ട്‌ ചിലവഴിച്ച ബ്ലോക്ക് പഞ്ചായത്തുകളിലൊന്നാണ്  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്.ബ്ലോക്ക് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കുന്നതിന് നേത്രത്വം നൽകിയ ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ഉൾപ്പെടെയുള്ള മുഴുവൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരെയും എ ഇ ഉൾപ്പെടെയുള്ള നിർവഹണ ഉദ്യോഗസ്ഥരെയും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനുമാത്യു ജോർജ്,മുൻ ബി ഡി ഒ എൻ.രാജേഷ്,പ്ലാൻ കോ ഓർഡിനേറ്റർ ടി.ഇ സിയാദ്,പ്ലാൻ ക്ലാർക്ക് റജിമോൻ കെ.ആർ ഉൾപ്പെടെയുള്ള മുഴുവൻ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അഭിനന്ദിച്ചു