ക്ഷീരവികസന വകുപ്പിന്റെയും  കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ക്ഷീരസംഘങ്ങളുടെ യും സംയുക്ത ആഭിമുഖ്യത്തിൽ തമ്പലക്കാട് നോർത്ത് ക്ഷീരസംഘത്തിന്റെ ആതി ഥേയത്വത്തിൽ കാഞ്ഞിരപ്പള്ളി താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച്  ക്ഷീരസം ഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും സഹകരണത്തോടെ കർഷക സ മ്പർക്ക പരിപാടി നടത്തി .കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത്  യോഗം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയർ പേഴ്‌സൺ അഞ്ജലി ജേക്കബ്, ബ്ലോക്ക് മെമ്പർ ഷക്കീല  നസീർ, ജില്ലാ ക്വാളിറ്റി കൺട്രോൾ ആഫീസർ ശാരദ, ക്ഷീരവികസന വകുപ്പ്  അസിസ്റ്റന്റ് ഡയറക്ടർ ജയലക്ഷ്മി, ബ്ലോക്ക് ക്ഷീരവികസന ആഫീസർ ജിസ,ഡയറി ഫാം ഇൻസ്ട്ര ക്ടർ സൂസൻ ജോസഫ് എന്നിവർ  സംസാരിച്ചു.