കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 70 ലക്ഷം രുപ വകയിരുത്തി ആലംപരപ്പ് ബ്ളോക്ക്  കോളനിയിൽ നടപ്പാക്കിയ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.30 ലക്ഷം രുപ ചെലവഴിച്ച് നിർമ്മിച്ച സാംസ്കാരിക നിലയം ആൻ്റോ ആൻ്റണി എം.പി പൊതുജനങ്ങൾക്കായി തുറന്ന് ന ൽകി.ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് മറിയമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.
അനുബന്ധ സൗകര്യങ്ങളുടെ ഉദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹി ച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി.. ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറും നിർവഹിച്ചു. ഡിവിഷനംഗം കൂടിയായ വൈസ് പ്രസിഡൻറ് പി.ഏ.ഷെമീർ പരിപാടികൾക്ക് നേതൃത്വം നൽകി. സാംസ്കാരിക നിലയത്തിൻ്റെ രണ്ടാം ഘട്ട നിർ മ്മാണ പ്രവർത്തനങ്ങൾക്ക് 15 ലക്ഷം രൂപ അനുവദിച്ച്ഭരണാനുമതിയായതായിട്ടുണ്ട്.