മുണ്ടക്കയം: കൊറോണാ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി  പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഷിബുകുമാറിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം മാസ്ക്കുകൾ തയ്യാറാക്കി സൗജന്യമായി വിതരണം ചെയ്യുകയെന്ന ലക്ഷ്യമിട്ട് അതിന്റെ പ്രവർത്തന ങ്ങളിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകർക്ക്  ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേ തൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

അരിപ്പൊടി,പഞ്ചസാര, വെളിച്ചെണ്ണ,റവ,മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾപൊടി, തേ യിലപ്പൊടി. തേങ്ങ എന്നീ സാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. കിറ്റു കളുടെ വിതരണോത്ഘാടനം പ്രസിഡണ്ട് സോഫി ജോസഫ് നിർവഹിച്ചു.വൈസ് പ്രസി ഡന്റ് പി.ഏ.ഷെമീർ സ്ഥിരം സമിതി അധ്യക്ഷൻമാരായ ലീലാമ്മ കുഞ്ഞുമോൻ, വി.ടി. അയ്യൂബ്ഖാൻ റോസമ്മ ആഗസ്തി, അംഗങ്ങളായ പി.ജി.വസന്തകുമാരി, അജിത രതീ ഷ്, സർക്കിൾ ഇൻസ്പെക്ടർ ഷിബു കുമാർ, ബി.ഡി.ഒ എൻ.രാജേഷ്, ലിൻസി തോമസ് എന്നിവർ പങ്കെടുത്തു.