കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ . ജോസ് വിഭാഗത്തെ സോ ഫി ജോസഫിനെതിരെ അവിശ്വാസം കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. മുന്നണി ധാ രണ പ്രകാരം ജോസ് വിഭാഗത്തെ സോഫി ജോസഫ് നവംബർ 20 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവ യ്ക്കേണ്ടതായിരുന്നു.എന്നാൽ ഇതുണ്ടാകാത്ത സാഹചര്യ ത്തിലാണ് ഇവർക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ യു ഡി എഫ് അംഗങ്ങൾ തന്നെ നീക്കം നടത്തുന്നത്. കേരള കോൺഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്ക മാണ് സോഫി ജോസഫി ന്റെ രാജി വൈകുവാനുള്ള കാരണം.

ധാരണ പ്രകാരം ജോസഫ് വിഭാഗത്തെ മറിയാമ്മ ജോസഫ് മുള്ളുകാലായ്ക്ക് പ്രസിഡ ന്റ് സ്ഥാനം കൈമാറണം എന്നതാണ് യു ഡി എഫിലെ മറ്റംഗങ്ങൾ ആവശ്യപ്പെടുന്നത്. മുന്നണി ധാരണകൾ പാലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ജോസ് വിഭാഗ ത്തെ രണ്ടംഗങ്ങൾ ഒഴികെയുള്ള യു ഡി എഫിന്റെ എട്ടംഗങ്ങൾ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാന് കത്ത് നൽകിയത്.ഡി സി സി പ്രസിഡന്റ് മുഖേന നൽകിയ കത്തിൽ മുന്നണി ധാരണകൾ പാലിച്ചില്ലെങ്കിൽ സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കാൻ തങ്ങൾ നിർ ബന്ധതിരാകും എന്ന് ചൂണ്ടി കാണിച്ചിട്ടുണ്ട്.ഇത് അവിശ്വാസത്തിനുള്ള നീക്കത്തിന്റെ ആരംഭമാണന്നാണ് വിലയിരുത്തൽ.കരാർ കാലാവധിയായ നവംബർ 20ന് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതിരുന്ന സോഫി ജോസഫ് പിന്നീട് ഡിസംബർ 5 നകം രാജി വയ്ക്കുമെന്ന് യുഡിഎഫ് നേതൃത്വത്തിന് ഉറപ്പു നൽകിയിരുന്നു.

ഇതും ‘ ലംഘിക്കപ്പെട്ടതോടെയാണ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ധാരണ പാ ലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ചെയർമാന് അംഗങ്ങൾ കത്ത് നൽകിയത്. അവി ശ്വാസം കൊണ്ടു വന്നാൽ നിലവിലെ സാഹചര്യത്തിൽ അത് വിജയിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ ജോസ് വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടും.എൽ ഡി എഫി ന്റെ അഞ്ചംഗങ്ങളുടെ പിന്തുണ കിട്ടിയാലും ജോസ് വിഭാഗത്തിന് അവിശ്വാസം പരാജ യപ്പെടുത്താനാകില്ല.