കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരി ലേക്കുള്ള രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി  ബ്ലോക്ക് പഞ്ചായത്തിൻ്റെ ചുമ തലയിലുള്ള മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി എന്നീ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങ  ളിലെ ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും ഉപയോഗിക്കുന്നതിന് 300 സ്വയം സംരക്ഷണ കിറ്റുകൾ, 300 എൻ 95 മാസ്കുകൾ, 3000 മൂന്ന് ലെയർ മാസ് കുകൾ, 150 സെക്കൻഡറി ഫെയ്സ് ഷീൽഡുകൾ, 6000 ഗ്ലൗസുകൾ എന്നിവ ബ്ലോക്ക് പഞ്ചായത്ത് ഭ രണ സമിതിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിലായി ജോലി ചെയ്യുന്ന150 ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ കണക്കിലെടുത്താണ് രോഗ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തത്.

കിറ്റുകളുടെ ബ്ലോക്കുതല വിതരണോത്ഘാടനം വൈസ് പ്രസിഡന്റ് പി.എ.ഷെമീറി ന്റെ അധ്യക്ഷതയിൽ കൂട്ടിക്കൽ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ  ഡോ. പ്രസൂൺ മാത്യൂവിന് നൽകി പ്രസിഡന്റ് മറിയമ്മ ജോസഫ്  നിർവ്വഹിച്ചു.സ്ഥിരം സമിതി അധ്യ ക്ഷന്മാരായ ലീലാമ്മ കുഞ്ഞുമോൻ, റോസമ്മ ആഗസ്തി, വി.ടി.അയൂബ് ഖാൻ, അംഗ ങ്ങളായ ശുഭേഷ് സുധാകരൻ, ജോളി മടുക്കക്കുഴി, പ്രകാശ് പള്ളിക്കൂടം, ജയിംസ്. പി. സൈമൺ, സോഫി ജോസഫ്, അന്നമ്മ ജോസഫ്, ആശ ജോയി, പി.കെ അബ്ദുൽ കരീം, പി.ജി.വസന്തകുമാരി, അജിത രതീഷ്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ജോസ്, വൈസ് പ്രസിഡൻ്റ് കെ.ആർ.രാജി, അംഗം നിയാസ് പാറയിൽപുരയിടം,  ബി. ഡി.ഒ എൻ.രാജേഷ് എന്നിവർ നേതൃത്വം നൽകി.