കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം ക്വോറം തികയാത്തതിനാൽ നടന്നില്ല. പ്രസിഡന്റിന്റെ രാജി ഉടൻ ഉണ്ടാകുമെന്ന യു ഡി എഫ് നേതൃത്വത്തിന്റെ ഉറപ്പ് മാനിച്ചാണ് അവിശ്വാസ ചർച്ചയിൽ പങ്കെടുക്കാതിരുന്നതെന്ന് പാർലമെന്ററി പാർട്ടി ലീഡർ പി എ ഷമീർ. എന്നാൽ രാജി വയ്ക്കാൻ ഒരു നിർദേശ വും തനിക്ക് ലഭിച്ചിട്ടില്ലന്ന് നിലവിലെ പ്രസിഡന്റ് സോഫി ജോസഫ് പറഞ്ഞു. വികസന മുരടിപ്പ് അടക്കം ഉയർത്തിക്കാട്ടി എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർ ച്ചയാണ് ക്വാറം തികയാത്തതിനാൽ നടക്കാതിരുന്നത്.എൽ ഡി എഫിന്റെ അഞ്ചംഗങ്ങ ളിൽ നാല് പേർ മാത്രമാണ് അവിശ്വസ പ്രമേയം ചർച്ച ചെയ്യാനായി വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുത്തത്.

ഒരംഗം സ്ഥലത്തില്ലാതിരുന്നതിനാൽ എത്തിയില്ല. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചു മതലയുള്ള വി മേരി ജോ വരണാധികാരിയായിരുന്നു.പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ജോസ്, ജോസഫ് വിഭാഗങ്ങൾ തമ്മിൽയു.ഡി എഫിനുള്ളിലുണ്ടായിരുന്ന തർക്കം മുതലെ ടുക്കാൻ എൽഡിഎഫിന് കഴിഞ്ഞില്ല. അവിശ്വാസ പ്രമേയ ചർച്ച വിജയിക്കുമെന്ന അ മിത പ്രതീക്ഷകളൊന്നും തങ്ങൾക്കില്ലായിരുന്നെന്നും, പ്രസിഡന്റിന്റെയും ഭരണ സമി തിയുടെയും കെടുകാര്യസ്ഥത തുറന് കാട്ടുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും എൽ ഡി എഫ് അംഗങ്ങൾ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ പ്രസിഡൻറിന്റെ രാജി ഉണ്ടാ കുമെന്ന ഉറപ്പ് യുഡിഎഫ് നേതൃത്വത്തിൽ നിന്ന് ലഭിച്ചതിനാലാണ് തങ്ങൾ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാതിരുന്നതെന്ന് യുഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ പി എ ഷമീർ പറഞ്ഞു.

മനസാക്ഷി വോട്ട് ചെയ്യാനായിരുന്നു മുൻ തീരുമാനം. വിപ്പ് നൽകിയിരുന്നുമില്ല. യു ഡി എഫ് സംസ്ഥാന നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ചാണ് അവസാന നിമിഷം തീരുമാനം മാറ്റിയതെന്നും ഷമീർ പറഞ്ഞു. എന്നാൽ രാജിവയ്ക്കാനുള്ള തീരുമാനം ഇതുവരെ ഉ ണ്ടായിട്ടില്ലെന്ന് നിലവിലെ പ്രസിഡന്റ് സോഫി ജോസഫ് പറഞ്ഞു.പാർട്ടി ഇത്തരത്തിൽ യാതൊരു നിർദേശവും നൽകിയിട്ടില്ല. അവസാന രണ്ടു വർഷം കേരള കോൺഗ്രസ് മാ ണി വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം നൽകിയതെന്നും അവർ പറഞ്ഞു. അവിശ്വ സം ഒഴിവായത് നിലവിലെ പ്രസിഡന്റനും, ജോസ് വിഭാഗത്തിനും വലിയ ആത്മ വി ശ്വാസം നൽകിയിട്ടുണ്ട്. എന്നാൽ ഇവർ രാജിവയ്ക്കുകയും സ്ഥാനം ജോസഫ് വിഭാഗ ത്തിന് നൽകുകയും ചെയ്തില്ലെങ്കിൽ അത് യു ഡി എഫിനുള്ളിൽ ഉണ്ടാക്കാൻ പോകു ന്നത് വലിയ കോലാഹലങ്ങളായിരിക്കും. പ്രത്യേകിച്ച് കോൺഗ്രസിന്റെ പിന്തുണ ജോ സഫ് വിഭാഗത്തിനുള്ള സാഹചര്യത്തിൽ.