ബ്ലോക്ക് പഞ്ചായത്ത് 2019 – 2020 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവഴിച്ച് ഏഴ് പട്ടിക വർഗ സാംസ്കാരിക നിലയങ്ങൾക്കും 25 അംഗൻവാടികൾക്കും നൽകിയ മൈക്ക് സെറ്റുകളുടെ വിതരണോത്ഘാടനം പ്രസിഡന്റ് സോഫി ജോസഫ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.ഏ.ഷെമീറിന്റെ അധ്യക്ഷതയിൽ വി.ടി.അയൂബ് ഖാൻ, ലീലാ മ്മ കുഞ്ഞുമോൻ, പ്രകാശ്  പള്ളിക്കൂടം, പി.ജി.വസന്തകുമാരി, സെക്രട്ടറി എൻ.രാജേ ഷ്, പി.വി.രാജു, എം.ആർ വിനോദ് എന്നിവർ പ്രസംഗിച്ചു. നേരത്തേ 45 അംഗൻവാടി കൾക്ക്  മൈക്ക്സെറ്റുകൾ വിതരണംം ചെയ്തിരുന്നു.