കാഞ്ഞിരപ്പളളി:തന്‍വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തിലും അടുത്ത വര്‍ഷത്തെ പദ്ധ തിയുടെ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിലും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.201819 വാര്‍ഷിക പദ്ധതി 62 ശത മാനം തുക ചെലവഴിച്ച് കോട്ടയം ജില്ലയിലെ 11 ബ്ലോക്കുകളില്‍ ഒന്നാമതെത്തി.ആദ്യ ജി ല്ലാ ആസൂത്രണ സമിതി യോഗത്തില്‍ തന്നെ 201920 വര്‍ഷത്തെ പുതിയ പദ്ധതിക്കും ജില്ല യില്‍ ഒന്നാമതായി അംഗീകാരം നേടി.201920 വര്‍ഷത്തില്‍ 9കോടി 75 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.  18 മേഖലകളായിട്ടാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.ഉല്‍പ്പാദന മേഖലയില്‍ 1 കോടി 30 ലക്ഷം രൂപ ചെലവഴിക്കും.പ്രളയത്താലും കൈയ്യേ ററത്താലും,മാലിന്യ നിക്ഷേപത്തിലൂടേയും അടഞ്ഞു പോയ തോടുകളുടേയും, ജലസ്രോ തസ്സുകളുടേയും സംരക്ഷണത്തിന് ഇത്തവണ പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്.  മല്‍സ്യ കര്‍ഷകര്‍ക്കും, കിണര്‍ റീചാര്‍ജ്ജിംഗിനും ഇത്തവണത്തെ പദ്ധതിയിലൂടെ പണം ചെലവഴിക്കുന്നു.പുരഷ സ്വയം സഹായ സംഘങ്ങള്‍ക്ക് നൂതന സംരംഭം തുടങ്ങുന്നതിന് ധനസഹായം.  കൂടാതെ നിരവധി ചെക്ക് ഡാമുകള്‍, മണ്ണ് സംരക്ഷണത്തിന് ആവശ്യമായ പദ്ധതികള്‍ എന്നിവ നടപ്പിലാക്കുന്നു.  സേവന മേഖലയില്‍ 67 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുളളത്.

അന്യം നിന്ന കലാരൂപങ്ങള്‍ പരിചയപ്പെടുത്തുന്നതിനും, പരിശീലിപ്പിക്കുന്നതിനും ബ്ലോ ക്കിന്റെ വിവിധ മേഖലകളിലായി 4 കലാകേന്ദ്രങ്ങള്‍ സ്ഥാപിക്കും.വായനാശീലം പ്രോ ല്‍സാഹിപ്പിക്കുവാന്‍ ഗ്രന്ഥശാലകള്‍ക്കും, യുവകലാകാരന്മാര്‍ക്കും ധനസഹായം നല്‍ കും.കൂടാതെ ജലക്ഷാമം അതിരൂക്ഷമായ മേഖലകളില്‍ വിവധി കുടിവെളള പദ്ധതികള്‍ നടപ്പിലാക്കും.പശ്ചാത്തലേ മേഖലയില്‍ 1 കോടി 3 ലക്ഷം രൂപയ്ക്ക് വിവിധ റോഡുകളു ടെയും, പാലങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തീകരിക്കും.കൂടാതെ മണിമല പഞ്ചാത്തില്‍ ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങുവാന്‍ ധനസഹായം നല്‍കും.മാലിന്യ സം സ്‌കരണത്തിന് 42 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

പ്ലാസ്റ്റിക്ക് രഹിത കാഞ്ഞിരപ്പളളിക്കായി ഇത്തവണ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വ ത്തില്‍ പ്രകൃതി സൗഹൃദ ബാഗുകള്‍ നിര്‍മ്മിച്ച് എല്ലാ മേഖലകളിലും എത്തിക്കുവാനും പദ്ധതിയിടുന്നു. പുരയിടത്തിലേക്കും, തോടുകളിലേക്കും വലിച്ചെറിയുന്ന ഉപയോഗ ശൂ ന്യമായ ഡയപ്പറുകള്‍ നശിപ്പിക്കുവാന്‍ പൊതുസ്ഥലങ്ങളില്‍ ഡയപ്പര്‍ ഡൈജസ്റ്റര്‍ സ്ഥാപി ക്കുന്ന പദ്ധതിക്ക് അംഗീകാരം ലഭിച്ചു. കൂടാതെ എയിഡഡ് സ്‌കൂളുകളില്‍ നാപ്കിന്‍ വെന്റിംഗ് ആന്റ് ഡൈജസ്റ്റര്‍ മെഷീനുകള്‍ സ്ഥാപിക്കും.ജൈവമാലിന്യങ്ങള്‍ സംസ്‌കരി ക്കുവാന്‍ പൊതുസ്ഥലങ്ങളില്‍ വിവിധ റസിഡന്റ്‌സ് അസ്സോസിയേഷനുമായി സഹക രിച്ച് ‘തുമ്പൂര്‍ മൂഴി മോഡല്‍’ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കും.

വനിതാ വികസനത്തിന് 42 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു.വനി താ സ്വയം തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങുവാന്‍ സഹായം, വനിതാ തൊഴില്‍ ശാലകളില്‍ സോളാര്‍ പ്ലാന്റുകള്‍, വനിതാ ടോയ്‌ലറ്റുകള്‍ തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുന്ന ത്.  കുട്ടികള്‍ക്കും, വയോജനങ്ങള്‍ക്കുമായി 42 ലക്ഷം രൂപയുടെ പദ്ധതികളാണ് വിഭാ വനം ചെയ്തിട്ടുളളത്.  അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങല്‍, മൈക്ക് സെറ്റ് വാങ്ങള്‍, വയോജനങ്ങള്‍ക്ക് കണ്ണടയും, ശ്രവണസഹായിയും, വയോജന മന്ദിരങ്ങളും,കെയര്‍ ഗീ വേഴ്‌സ് പദ്ധതികള്‍ക്കും പണം നല്‍കും.എസ്.സി. ഉല്‍പ്പാദന പശ്ചാത്തല മേഖലകളി ലാ യി 1 കോടി 60 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരമായി  എസ്. സി. കുട്ടികള്‍ ക്ക് പഠനമുറികള്‍, കോളനികളില്‍ സോളാര്‍ ലൈറ്റുകള്‍, കോളനികളില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കല്‍, നിരവധി റോഡുകള്‍, സംരക്ഷണ ഭിത്തികള്‍ എന്നിവയുടെ നിര്‍മ്മാണത്തിനാവശ്യമായ പണം പദ്ധതിയിലൂടെയും ലഭ്യമാക്കും.

ഭരണ സമിതിയുടേയും ഉദ്യോസ്ഥരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് കാഞ്ഞിരപ്പളളി യെ സംസ്ഥാനത്തെ മാതൃകാ ഓഫീസാക്കി മാറ്റുന്നതിന് സഹായകരമായതെന്ന് പ്രസി ഡന്റ് ആശാ ജോയി, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സ്ഥിരം സമിതി ചെയര്‍മാന്മാരായ അഡ്വ. പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്‍. രാജേഷ് എന്നിവര്‍ അറിയിച്ചു.