കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ലൈഫ് ഭവന പദ്ധതിയില്‍പ്പെടുത്തി വിട് ലഭിച്ച ഗുണഭോക്താക്കളുടെ ബ്ലോക്ക്തല കുടും ബസംഗമം 17ന് നടത്തും. ഏഴ് പഞ്ചായത്തുകളില്‍ നിന്നായി 900 പേരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഈ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോ ക്താക്കള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും വിധ ആനുകൂല്യങ്ങള്‍ ഇ നിയും ലഭ്യമാകേണ്ടതുണ്ടെങ്കില്‍ ആയവ ലഭിക്കുന്നതിന് 17 സര്‍ക്കാര്‍ വ കുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ അദാലത്തും സംഘടിപ്പിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സംഘാടക സമിതി യോഗം ഡോ. എന്‍. ജയരാജ് എം.എല്‍.എ. ഉ ദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍ സ്ഥിരം സമി തി അദ്ധ്യക്ഷന്‍മാരായ റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോ ക്ക് പഞ്ചായത്ത് അംഗം മറിയമ്മ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാ രായ റ്റി.എസ്. കൃഷ്ണകുമാര്‍, ബിനു സജീവ്, കെ.ബി.രാജന്‍, മണിമല ഗ്രാ മപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു തോമസ്, സജിന്‍ വട്ടപ്പള്ളി, ആ ന്റണി കടപ്ലാക്കല്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്‍. രാജേഷ്, കെ.എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു