കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെയും ക്ഷീരവികസനവകുപ്പിന്‍റെയും, ബ്ലോ ക്കിലെ വിവിധ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മണിമല കൊന്നംകുളം ക്ഷീരസംഘത്തില്‍വച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് ക്ഷീര സം ഗമം 2021 നടത്തപ്പെടുകയാണ്. 2021 ഡിസംബര്‍ 28 ചൊവ്വാഴ്ച കരിക്കാട്ടൂരിലെ ലയ ണ്‍സ് ക്ലബ്ബ് ഹാളില്‍വച്ച് നടക്കുന്ന ക്ഷീരസംഗമം-2021 കേരള ഗവണ്മെന്‍റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ.  ഉദ്ഘാടനം ചെയ്യുo.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്‍റ് അജിത രതീഷ് അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ അഡ്വ. സെബാ സ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ,  ആന്‍റോ ആന്‍റണി എം.പി. പഞ്ചായത്ത് പ്രസിഡന്‍റു മാരായ ജെയിംസ് പി.സൈമണ്‍, ജോണിക്കുട്ടി മഠത്തിനകം, സന്ധ്യ വിനോദ്, തങ്കമ്മ ജോര്‍ജ്ജുകുട്ടി, കെ.ആര്‍. തങ്കപ്പന്‍, സജിമോന്‍ പി.സി., രേഖ ദാസ്, മറ്റ് ത്രിതല പഞ്ചാ യത്ത് ജനപ്രത നിധികള്‍, സഹകാരികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

കന്നുകാലി പ്രദര്‍ശനം, څക്ഷീരമേഖലയിലെ പ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളുംچ എന്ന വിഷയത്തില്‍ വിദഗ്ദ്ധരുടെ സെമിനാറുകള്‍, ഗവ്യജാലകം, പൊതുസമ്മേളനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ജില്ലയിലെ ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാന്‍റ് നിര്‍മ്മാണ ഉല്‍ഘാടനം, ക്ഷീരവികസന പദ്ധതികളുടെ ധനസഹായവിതരണം, ഡയറി എക്സിബിഷന്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് ഏവരേയും സദയം ക്ഷണിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, എമേഴ്സണ്‍ ദേവസ്യ, ക്ഷീരവികസന ഓഫീസര്‍ ജിസ ജോസഫ്,  കൊന്നക്കുളം ക്ഷീരസംഘം പ്രസിഡന്‍റ് മധു കെ. മാത്യു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.