ഏറെ നാൾ നീണ്ടു നിന്ന അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുടുവിൽ കാഞ്ഞിരപ്പ ള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ജോസ് വിഭാഗം രാജിവച്ചു.കോട്ടയം ജി ല്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെച്ചൊല്ലി തർക്കം മുറുകുന്നതിനിടെയാണ് ജോസ് വിഭാഗത്തിൻ്റെ നിർണ്ണായക നീക്കം.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സോഫി ജോസഫ് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്കാണ് ബി ഡി ഒ എൻ രാജേഷ് മുമ്പാകെ രാജി സമർപ്പിച്ചത്.ജോസ് വി ഭാഗക്കാരിയായ ഇവർ പാർട്ടി നിർദേശ പ്രകാരമാണ് സ്ഥാനം രാജിവച്ചത്.കരാറനുസ രിച്ച് കഴിഞ്ഞ നവംബർ 20ന് സോഫി ജോസഫ് രാജിവെക്കേണ്ടതായിരുന്നു.എന്നാൽ ജോ സ് ജോസഫ് വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത തർക്കം രാജി വൈകാൻ കാരണമായി. ഇ പ്പോൾ ആറുമാസത്തിലധികം വൈകിയാണ് ഇവരുടെ രാജി ഉണ്ടായിരിക്കുന്നത്. ധാരണ പ്രകാരം ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫ് മുള്ളു കാലായ്ക്കാണ് അടുത്ത പ്ര സിഡൻ്റ് സ്ഥാനം ലഭിക്കേണ്ടത്.യു.ഡി.എഫ് തലത്തിലും പാര്‍ട്ടി തലത്തിലും എഴുതി ത യാറാക്കിയിട്ടുള്ള എഗ്രിമെൻറിെൻറ അടിസ്ഥാനത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിയുടെ നി ർദേശപ്രകാരമാണ് താൻ രാജി വച്ചതെന്ന് സോഫി ജോസഫ് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നതി നിടെ ഉണ്ടായിരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ രാജിക്ക് ഏറെ രാഷ്ട്രീയ മാനം കല്പിക്കപ്പെടുന്നുണ്ട്.ജോസ് വിഭാഗത്തിൻ്റെ രാജി തീരുമാനത്തെ ജോസഫിനൊ പ്പമുള്ളവർ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.. കടുത്ത ഏതിർപ്പുയർത്തിയ ദിനങ്ങ ളിലൊന്നും രാജി നൽകാൻ തയ്യാറാകാതിരുന്ന ജോസ് പക്ഷം ഇപ്പോൾ പെട്ടന്ന് രാജിവച്ച ത് ജോസഫിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണെന്നാണ് സൂചന. യു.ഡി.എഫ് തലത്തി ലും പാര്‍ട്ടി തലത്തിലും എഴുതി തയാറാക്കിയിട്ടുള്ള എഗ്രിമെൻറിെൻറ അടിസ്ഥാനത്തി ലാണ് കാഞ്ഞിരപ്പള്ളിയിലെ രാജിയെന്നാണ് ജോസ് വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. എഴുതി തയ്യാറാക്കിയ എഗ്രിമെൻ്റുകൾ പാലിക്കും എന്ന സന്ദേശം നൽകുന്നതിനൊപ്പം എഗ്രിമെൻറില്ലാത്ത ജില്ലാ പഞ്ചായത്തിൽ രാജി ഇല്ലന്ന് ഉറപ്പിച്ച് പറയുക കൂടിയാണ് ജോസ് പക്ഷം.