കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 7 പഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് മേറ്റ്മാരുടെയും, തൊഴിലാളികളുടെയും ഉന്നമനത്തിനുവേണ്ടി ഏകദിന പഠന ക്ലാസ്സ് നടത്തി വരുന്നു. കില ഫാക്കല്‍റ്റി അംഗങ്ങളാണ് ക്ലാസ്സ് നിയന്ത്രിക്കുന്നത്.

കാഞ്ഞിരപ്പള്ളിയില്‍ നടന്ന ഏകദിന ശില്‍പ്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെപേഴ്‌സണ്‍മാരായ വിദ്യാരാജേഷ്, മേഴ്‌സി മാത്യു, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്‍. രാജേഷ്, ജോയിന്റ് ബി.ഡി.ഒ. എസ്. പ്രദീപ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ അജേഷ് വി., പദ്മകുമാര്‍ പി.ജി., സുബിന്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.