പാറത്തോടിന് തിങ്കളാഴ്ച ദുഖദിനമായി മാറി.പാറത്തോട് പഞ്ചായത്തിലെ രണ്ട് പേരു ടെ ജീവനാണ് തിങ്കളാഴ്ച്ച പൊലിഞ്ഞത്.അതും ജീവിതം ആരംഭിച്ച വിദ്യാർത്ഥിയുടെ യും സ്വപ്നങ്ങൾ കരുപിടിപ്പിക്കാൻ ഓടി നടന്ന വീട്ടമ്മയായ യുവതിയുടെയും. ഉറ്റവർ ക്ക് രണ്ട് പേരുടെയും വേർപ്പാട് തീരാ ദു:ഖമാണ് ബാക്കി വെച്ചത്.

നിനശ്ചിരിക്കാത്ത നേരത്ത് രണ്ട് മരണ വാര്‍ത്തകളാണ് മണിക്കൂറുകളുടെ വ്യത്യാസത്തി ല്‍ നാട്ടുകാര്‍ കേട്ടത്. ബി.കോം വിദ്യാര്‍ഥിനിയായിരുന്ന അഞ്ജുവിന്റെയും ഇടക്കുന്നം മുക്കാലി സ്വദേശിയുമായ ജോഷിലയുടെയും മരണങ്ങളാണ് നാടിനെ നടുക്കിയത്. ശനി യാഴ്ച കാണാതായ അഞ്ജുവിന്റെ മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ഈ വാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് മുക്കാലി പത്തി ജോഷിലയെ ഉച്ചയ്ക്ക് ഒരുമണിയോടെ ലോറി ഇടിച്ച് വീഴ്ത്തിയത്.

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലെ മുഹിയിദ്ദീൻ ജുമാ മസ്ജിദിന് സമീപമായിരുന്നു ഉച്ച ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.ഇടക്കുന്നം പത്തിൽ വീട്ടിൽ ജോഷ്ല ഹനീഫ (35)യാണ് അപകടത്തിൽ പെട്ടത്.ഗുരുതരമായി തലക്ക് പരിക്കേറ്റ യുവതി കോട്ടയം മെ ഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ സ്വ ദേശികളുടെ ലോറി സ്കൂട്ടറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിൻ്റെ വശത്ത് തട്ടി സ്കൂട്ടറിയിൽ യാത്ര ചെയ്ത ജോഷ്ലക്ക് അപകടം സംഭവിക്കുകയായിരുന്നു.പുറകെ വന്ന ഓട്ടോ ഡ്രൈവറടക്കമുള്ളവർ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തങ്കിലും ജീവൻ രക്ഷിക്കാനായില്ല.