photos:sandeep erumely

ശബരിമലയുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർ പ്പെടുത്താത്തതിൽ പ്രതിക്ഷേധിച്ച് ബി ജെ പിയുടെ നേത്യത്വത്തിൽ ദേവസ്വം ഓഫീസിലേ യ്ക്ക് നാമജപയാത്ര സംഘടിപ്പിച്ചു.വലിയമ്പലത്തിന് മുൻപിൽ പോലിസ് തടഞ്ഞതിനെ തുടർന്ന് നടന്ന പ്രതിക്ഷേധ യോഗം ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരി ഉദ്ഘാടനം ചെയ്തു.തീർത്ഥാടന കാലത്ത് എരുമേലിയിലും നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും, ഇതിനെ എന്തു വില കൊടുത്തും ചെറുത്ത് തോല്പിക്കു മെന്നും അദ്ദേഹം പറഞ്ഞു.ബി ജെ പി പൂഞ്ഞാർ നിയോജക മണ്ടലം പ്രസിഡന്റ് വിസി അജികുമാർ അധ്യക്ഷത വഹിച്ചു. അനിയൻ എരുമേലി, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.