ഇരു മുന്നണികളും പരസ്പര ധാരണയോടെയുള്ള അഴിമതിയാണ് മുണ്ടക്കയം ഗ്രാമപ ഞ്ചായത്തിൽ നടക്കുന്നതെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.പി.സുരേഷ് ആരോപിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ 21 വാർഡുകളിലും ലൈഫ് മിഷൻ ലിസ്റ്റിൽ അർഹതയുള്ളവരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നടന്ന കുടിൽ കെട്ടി പ്രതിഷേധ സമരം പഞ്ചായത്തോഫിസ് പടിക്കൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദ്ദേഹം.
സംസ്ഥാനത്താകെ ഇരുമുന്നണികളും ഒരുമിച്ച് നിന്ന് പാവപെട്ടവർക്കായുള്ള ക്ഷേമ പദ്ധതികൾ അടിമറിക്കുകയാണ് .അർഹരെ ഒഴിവാക്കിയ നടപടി വിജിലൻസ് അന്വേഷിക്കണമെന്നും കെ.പി.സുരേഷ് ആവശ്യപ്പെട്ടു .പൈങ്ങണ എസ്.എൻ.ഡി.പി ഗുരുമന്ദിരം ജംഗ്ഷനിൽ നിന്ന് കുടിൽ തയ്യാറാക്കി ടൗൺ ചുറ്റി പ്രകടനവുമായി പഞ്ചായത്തോഫിസിന് മുന്നിൽ എത്തിയ ബി.ജെ.പി പ്രവർത്തകരെ  പഞ്ചായത്തോ
ഫിസ് പടിക്കൽ പൊലിസ് തടഞ്ഞു .
പ്രതിഷേധ യോഗത്തിൽ ബി.ജെ.പി  പഞ്ചായത്ത് ജനറൽ സെക്രട്ടറി പി. പ്രദിപ് കുമാർ അദ്ധ്യക്ഷത വഹിച്ചു .സ്റ്റേറ്റ് കൗൺസിൽ അംഗം അഡ്വ.കെ.പി സനൽകുമാർ .നിയോജക മണ്ഡലം പ്രസിഡണ്ട് ആർ.ജയകുമാർ . ജനറൽ സെക്രട്ടറി കെ.ബി. മധു .മഹിളാ മോർച്ചാ ജില്ലാ വൈസ് പ്രസിഡണ്ട് ഷിബാ രാജു തുടങ്ങിയവർ സംസാരിച്ചു .