എരുമേലി : കോട്ടയത്ത് ബിജെപി സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത പളളി ഇമാമിനെ കൗണ്‍സില്‍ പുറത്താക്കിയത് ഖേദകരമാണെന്നും ഭീകരവാദ പ്രവര്‍ ത്തനങ്ങള്‍ നടത്തുന്ന എസ്ഡിപിഐ യോട് പുല്ലുവിലയാണുളളതെന്നും ബിജെപി ജില്ലാ പ്രസിഡന്റ്റ് എന്‍ ഹരി. സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കേരളത്തില്‍ വെറു പ്പിന്റ്റെ രാഷ്ട്രീയം ഫലവത്താകില്ലെന്നും എന്‍ ഹരി പറഞ്ഞു.

സ്വച്ഛ് എരുമേലി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എന്‍ ഹരി. പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ്റ് വി സി അജികുമാര്‍, സംസ്ഥാന കമ്മറ്റിയംഗം നോബിള്‍ മാത്യു, ജില്ലാ ജനറല്‍ സെക്കട്ടറി കെ പി സുരേഷ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്റ് ഹരികൃഷ്ണന്‍, അയ്യപ്പ സേവാ സമാജം സംഘടനാ സെക്കട്ടറി ബി ഹരി, സംസ്ഥാന സെക്കട്ടറീ എസ് മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുസ്ലിം ജമാഅത്ത് പ്രസിഡന്റ്റ് പി എ ഇര്‍ഷാദ്, പൊതു പ്രവര്‍ത്തകന്‍ ലൂയിസ് ഡേവിഡ് എന്നിവരും പ്രസംഗിച്ചു.