എരുമേലി : ഓരോ കാലഘട്ടത്തിലും അവശതയനുഭവിക്കുന്നവരെ ശക്തിപ്പെടുത്താന്‍ പിറവിയെടുക്കുന്ന ദൈവകൃപയുടെ ചിത്രമാണ് ക്രിസ്തുമസ് ആഘോഷത്തിലൂടെ നല്‍കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എരുമേലി കൊരട്ടി സ്‌നേഹഭവനില്‍ നടത്തിയ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റും വാഴൂര്‍ ഗ്രാമപഞ്ചായത്തംഗവുമായ വി കെ മനോജ് അധ്യക്ഷത വഹിച്ചു . തമ്പലക്കാട് പഞ്ചായത്തംഗം മണി , സംസ്ഥാന സമിതിയംഗം അഡ്വ. നോബിള്‍മാത്യു , ജില്ല ജനറല്‍ സെക്രട്ടറി കെ പി സുരേഷ് , കാഞ്ഞിരപ്പള്ളി യോജക മണ്ഡലം ജനറല്‍ സെക്രട്ടറി എസ് മിഥുല്‍ , എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ , സ്‌നേഹഭവന്‍ പ്രതിനിധികളായ ചിറക്കല്‍ അച്ഛന്‍ , മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍മാരായ ലിമ സെബാസ്റ്റ്യന്‍ , സിസി മാനുവല്‍ , വിമല ജോര്‍ജ് , ലിറ്റി സേവ്യര്‍ , ലിസ്ബി തെരേസ് , ടെസിന്‍ എന്നിവര്‍ സംസാരിച്ചു.