പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ബി ജെ പി പൂഞ്ഞാർ തെക്കേക്കക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര ഫാമിലി ഹെൽത്ത് സെന്ററിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആദരിച്ചു.
പഞ്ചായത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഇഞ്ചയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം വനിതാ കമ്മീഷൻ മുൻ അംഗവും, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഡോ. ജെ പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം എൻ ഹരി, ജില്ലാ സെക്രട്ടറി വി.സി അജികുമാർ, നി. മ. അദ്ധ്യക്ഷൻ കെ.ബി മധു ബാലകൃഷ്ണൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ മിനർവ്വാ മോഹൻ ,പൂഞ്ഞാർ മാത്യൂ  തുടങ്ങിയവർ സംസാരിച്ചു.