സ്വാശ്രയ വിപ്ലവത്തിനൊരുങ്ങി ചിറക്കടവ്. സജ്ജമാണ് ചിറക്കടവ് പദ്ധതിയിലൂടെ കർ ഷകമോർച്ച പ്രവർത്തകരാണ് ചിറക്കടവിലെ മൂന്നേക്കറോളം വരുന്ന തരിശുഭൂമി കൃ ഷിയോഗ്യമാക്കുന്ന പ്രവർത്തനം ആരംഭിച്ചത്.കപ്പയും വാഴയും പച്ചക്കറിയും ഉൾപ്പ ടെയുള്ള മാതൃകാ കൃഷിത്തോട്ടമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.യശശ്ശരീരനായ ചി റക്കടവ് നെല്ലിക്കുന്നത് ഗോപാലൻ വൈദ്യന്റെ മകൻ ഹരിയുടെ ഉടമസ്ഥതയിലുള്ള സ്ഥ ലത്താണ് സംഘകൃഷി ആരംഭിച്ചത്.

RSS മുൻ ജില്ലാ സംഘചാലക് കൂടിയായ പി.എൻ ഗോപാലൻ വൈദ്യന്റെ ഓർമ്മയിൽ “ഹരിതഗോപാലം”  എന്നാണ് ഗ്രൂപ്പിന് പേര് നൽകിയിരിക്കുന്നത്.വിഷരഹിതമായ പ ച്ചക്കറിയും മറ്റ്കൃഷി ഉൽപ്പന്നങ്ങളും ഉണ്ടാക്കുക വഴി ചിറക്കടവ് പഞ്ചായത്തിന് ആ കെ മാതൃക ആവുന്ന രീതിയിലേക്ക് ഭൂമിയെ മാറ്റിയെടുക്കുവാനാണ് പദ്ധതിയിലൂടെ ഉ ദ്ദേശിക്കുന്നത്.ഇതോടൊപ്പം വിവിധ സ്ഥലങ്ങളിൽ സമാനമായ രീതിയിലുള്ള കൃഷി ത്തോട്ടം സജ്ജമാണ് ചിറക്കടവ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കർഷകമോർച്ച പഞ്ചായത് പ്രസിഡന്റ്‌ എം. എൻ വിനോദ്, ബിജെപി ജില്ലാ സെൽ കൺ വീനർ കെ. ജി കണ്ണൻ, ബിജെപി ചിറക്കടവ് പഞ്ചായത് പ്രസിഡന്റ്‌ ജി. ഹരിലാൽ, ജി ല്ലാ കമ്മറ്റി അംഗം എ. ജി ഹരിപ്രസാദ്, എസ്. ശ്രീലാൽ, കെ.ആർ കൃഷ്ണകുമാർ, എം. കെ ഷാജി എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.