പൊൻകുന്നം: കള്ളനോട്ട് കേസിൽ അറസ്റ്റിലായ പൊൻകുന്നം സ്വദേശി ടെനി സജിയുടെ പിന്നിലെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പിടിയിലായ പ്രതി SFI യുടെയും DYFI യുടെയും ജില്ലയിലെ പ്രധാന ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന നേതാവിന്റെ സഹോദരനാണ്. കേസുമായി  നിരവധി ആളുകൾ ബന്ധപ്പെട്ടിട്ടുണ്ട് എന്നാ ണ് സൂചന. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷണം വഴിതിരിച്ചു വിടുന്നതാ യും മന്ദഗതിയിലായതായും സംശയിക്കുന്നുവെന്ന് ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ ക മ്മറ്റി ആരോപിച്ചു. കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥ ർക്കും കേന്ദ്രം ഏജൻസികൾക്കും പരാതി നൽകാനാണ് ബിജെപി തീരുമാനം.