കൊടുങ്ങൂര്‍: അന്വേഷണ ഏജന്‍സികളെ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ഭീഷണി പ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കൊടുങ്ങൂര്‍ ക്ഷേത്രത്തിന് സമീപം പുതുക്കി പണിത ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം തങ്ങളിലേക്ക് എത്തിയെന്നുള്ള ഉത്തമബോദ്ധ്യമുള്ളതുകൊണ്ടാണ് സി പി എം നേതൃത്വം വിളറിപൂണ്ട് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ സിപിഎം കേരളത്തില്‍ കൂടുതല്‍ പ്രതിസന്ധികളെയാണ് നേരിടാന്‍ പോകുന്നത്. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയ തോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ പോരാട്ടം ബിജെപിയും എല്‍ഡിഎ ഫും തമ്മിലാണ്. കോണ്‍ഗ്രസ് ഒന്നുമല്ലാതായി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇ ടതു സര്‍ക്കാര്‍ നിലംപതിക്കും. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പോലീസിനെ ഉപയോഗി ച്ച് അട്ടിമറിച്ചതുപോലെ സ്വര്‍ണ്ണകള്ളക്കടത്തും മയക്കുമരുന്ന് കേസും അട്ടിമറിക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
യോഗത്തില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ടി.ബി. ബിനു അദ്ധ്യക്ഷനാ യി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി. രാമന്‍ നായര്‍, ജെ. പ്രമീളാദേവി, കര്‍ഷ കമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. ജയസൂര്യന്‍, ബിജെപി ജില്ലാ പ്രസിഡ ന്റ് നോബിള്‍ മാത്യു, സംസ്ഥാന സമിതിയംഗം എന്‍. ഹരി, ജില്ലാ ജനറല്‍ സെക്രട്ടറി ലി ജിന്‍ ലാല്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എന്‍. മനോജ്, പി.ജി. ബിജുകുമാര്‍, ജില്ലാ ട്രഷറര്‍ രവീന്ദ്രന്‍ പി.ഡി., കര്‍ഷകമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ കെ.വി. നാരായണന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഐ.ജി. ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.