മുണ്ടക്കയം കോസ്‌വേ പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന ബിജെപിയുടെ ഫ്ലക്സ് ബോ ർഡ് സാമൂഹ്യവിരുദ്ധ നശിപ്പിച്ചതായി പരാതി. ബിജെപി മുണ്ടക്കയം പഞ്ചായത്ത് ക മ്മിറ്റി പോലീസിൽ പരാതി നൽകി.
മുണ്ടക്കയം കോസ്മിക് പാലത്തിനുസമീപം തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർധിപ്പിച്ച കേന്ദ്ര സർക്കാരിന് അഭിവാദ്യമർപ്പിച്ച് വെച്ച് ഫ്ലക്സ് ബോർഡ് ആണ് സാ മൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ഫ്ലക്സ് ബോർഡ്ൽ നരേ ന്ദ്ര മോദിയുടെ കണ്ണും വായും വികൃതമാക്കിയ നിലയിലാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്ക ണമെന്ന് ബിജെപി മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് റോയി ചാക്കോ, ജനറൽ സെക്രട്ടറി പി ആർ ജയകുമാർ, മനോജ് സെല്ലോ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് കവിത വി തങ്കപ്പൻ, ജനറൽ സെക്രട്ടറി കെ എം പുരുഷോത്തമൻ, സി സി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.