പൊന്‍കുന്നം:  കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഭക്ഷണത്തിനും മരുന്നിനും അവശ്യ സാധന ങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ബിജെപി ചിറ ക്കടവ് പഞ്ചായത്ത് കമ്മറ്റി. സജ്ജമാണ് ചിറക്കടവ് എന്ന പേരില്‍ ബുദ്ധിമുട്ട് അനുഭവി ക്കുന്നവര്‍ക്കായി വിപുലമായ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്.
ചിറക്കടവിലെ ആറ് ബിജെപി മെമ്പര്‍മാര്‍ അവരവരുടെ വാര്‍ഡുകളിലും ബ്ലോക്ക് മെമ്പ ര്‍ ചെറുവള്ളി ഡിവിഷനിലും പാര്‍ട്ടി പഞ്ചായത്ത് കമ്മറ്റി ചിറക്കടവിന്റെ മറ്റ് മേഖലക ളിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ രുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
കൊറോണ നിരീക്ഷണത്തില്‍ വീടുകളില്‍ ക്വാറന്റയിനില്‍ കഴിയുന്ന ആളുകള്‍ക്ക് എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.സഹായം ആവ ശ്യമായ പൊതുജനങ്ങള്‍ 9946645498, 9074517550 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെ ന്ന് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍ അറിയിച്ചു.