ചിറക്കടവ് പഞ്ചായത്തിലെ എൻഡിഎ സ്ഥാനാർഥികൾ പൊൻകുന്നം ശ്രീധരൻനായരുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.  കേരളത്തിലെ രണ്ടാമത്തെ രാഷ്ട്രീയ കൊല പാതകത്തിൽ  കൊല്ലപ്പെട്ട പൊൻകുന്നം ശ്രീധരൻനായരുടെ സ്മൃതിമണ്ഡപത്തിൽ നോമി നേഷൻ വച്ച് അനുഗ്രഹം വാങ്ങിയാണ് സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചത്.

ശ്രീധരൻ ഉയർത്തിയ ആദർശം ചിറക്കടവ് പഞ്ചായത്തിന്റെ ഭരണ സാരഥ്യത്തിൽ എ ത്തുമ്പോൾ ആണ് ശ്രീധരന് ആത്മാവിന് മോക്ഷം ലഭിക്കുക എന്ന് പുഷ്പാർച്ചന പങ്കു ചേർന്നു കൊണ്ട് ബിജെപി ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി. ഹരിലാൽ പറഞ്ഞു.  20 വാർഡ് സ്ഥാനാർത്ഥികളും ബ്ലോക്ക് സ്ഥാനാർത്ഥികലും പുഷ്പാർച്ചനയി ൽ പങ്കുചേർന്നു.