സഹായഹസ്തവുമായി ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റി…

ആറ് മാസം ഗർഭിണിയായ എലിക്കുളം ആയല്ലൂർ വീട്ടിൽ ആര്യക്കും ഭർത്താവ് ഉല്ലാസി നും ഇത് ആശ്വാസത്തിന്റെ ദിനങ്ങളാണ്. കൊറോണ ബാധയെതുടർന്ന് നാട്ടിലെത്തുവാ ൻ എംബസിയിൽ അപേക്ഷയും നൽകി കാത്തിരിക്കുകയായിരുന്നു ഇരുവരും. ജോലി സ്ഥലത്തെ പ്രതിസന്ധിയും ശമ്പളത്തിൽ വന്ന കുറവും ജീവിതത്തെ ആകെ താളം തെറ്റി ച്ചിരുന്നു.എംബസി മുഖാന്തിരം യാത്ര അനുമതി ലഭ്യമാക്കാൻ പരമാവധി ശ്രമം നടത്തി യെങ്കിലും നടന്നില്ല. തുടർന്നാണ് നാട്ടിലെ ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് ബിജെപി ചി റക്കടവ് പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ജി.ഹരിലാലുമായി  ബുദ്ധിമുട്ടുകൾ പങ്കുവെ ച്ചത്.
ബിജെപി നേതാക്കൾ വിഷയം മുൻ മന്ത്രിയും രാജ്യസഭാ അംഗവുമായ അൽഫോൻസ് ക ണ്ണന്താനത്തിനു മുൻപിൽ എത്തിച്ചു. തുടർന്ന് അദ്ദേഹം വിദേശകാര്യ മന്ത്രാലയുമായി ന ടത്തിയ ഇടപെടീൽ ഫലം കണ്ടു.വിദേശകാര്യ മന്ത്രാലയം ദുബായിലെ ഇന്ത്യൻ എംബ സിയുമായി ബന്ധപ്പെടുകയും രണ്ട് ദിവസത്തിനുള്ളിൽ ഇരുവർക്കും കൊച്ചിയിലേക്കു ള്ള യാത്രാഅനുമതി ലഭ്യമാക്കുകയുമായിരുന്നു. നിരവധി ദിവസങ്ങളായി യാത്രാ അനു മതി ലഭിക്കാതിരുന്ന ആറുപേർക്ക് യാത്രാ അനുമതി വാങ്ങാൻ കഴിഞ്ഞതിന്റെ ചാരി താർഥ്യത്തിലാണ് ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റി. പ്രസിഡന്റ്‌ ജി. ഹരിലാൽ, ജില്ലാ സെൽ കോർഡിനേറ്റർ കെ. ജി കണ്ണൻ തുടങ്ങിയവർ.ജീവിതത്തിന്റെ ഏറ്റവും നിർ ണായക സമയത്ത് സഹായം ലഭ്യക്കിയതിന്റെ നന്ദി വാക്കുകളിൽ ഒതുങ്ങാത്ത  പങ്കു വെയ്ക്കുകയാണ് ഉല്ലാസും കുടുംബവും.