കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി നിയമിതനായ മാര്‍ ജോസ് പുളിക്കലി ന്റെ സ്ഥാനാരോഹണത്തിനും രൂപതാധ്യക്ഷസ്ഥാനത്തുനിന്നും വിരമിക്കു ന്ന മാര്‍ മാത്യു അറയ്ക്കലിന് ആദരവിനുമായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തി യായി. ഫെബ്രുവരി 3 ന് രാവിലെ 10.15 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമി നിക്‌സ് കത്തീദ്രലില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിക്കും. സീറോ മ ലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേ രി മുഖ്യകാര്‍മ്മികത്വം വഹിക്കും. ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്ബി ഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹ കാര്‍മ്മികരാകും. കെ.സി.ബി.സി.വൈസ് പ്രസിഡന്റ് ബിഷപ് റൈറ്റ് റവ. ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കും. രൂപതയിലെ വി വിധ ഇടവകകളില്‍ നിന്നായി 3000-ത്തോളം പ്രതിനിധികളും വിവിധ രൂപ തകളില്‍ നിന്നായി മെത്രാന്മാരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് 2.30ന് കത്തീദ്രല്‍ മഹാജൂബിലി ഹാളില്‍ നടക്കുന്ന പ്രൗഡഗം ഭീരമായ സമ്മേളനത്തില്‍ രൂപതാധ്യക്ഷസ്ഥാനത്തുനിന്ന് വിരമിക്കുന്ന ബി ഷപ് മാര്‍ മാത്യു അറയ്ക്കലിന് രൂപതാകുടുംബത്തിന്റെ ആദരവ് അര്‍പ്പി ക്കും. ചടങ്ങുകള്‍ക്ക് മുന്നോടിയായി 2.15ന് വിശിഷ്ടാതിഥികളെ കത്തീദ്രല്‍ അങ്കണത്തില്‍ നിന്ന് മഹാജൂബിലി ഹാളിലേയ്ക്ക് ആനയിക്കും. സീറോ മല ങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും.

ബിഷപ് മാര്‍ ജോസ് പുളിക്കല്‍ സ്വാഗതമാശംസിക്കും. ഓസ്ട്രിയയിലെ ഐസന്‍സ്റ്റാറ്റ് രൂപതാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ബിഷപ് എജീദിയൂസ് സി ഫ്‌കോവിച്ച്, രൂപതാ പ്രതിനിധി റവ. ഫാ.കാള്‍ ഹിര്‍ട്ടന്‍ ഫെല്‍ഡര്‍ എന്നി വരും വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാരും വൈദിക അല്മായ സന്യാസ സന്യാസിനി പ്രതിനിധികളും ആശംസകള്‍ നേരും. ചടങ്ങുകളുടെ അവസാ ന റൗണ്ട് ക്രമീകരണങ്ങള്‍ക്കായി സംഘാടകസമിതിയുടെ വിപുലമായ സ മ്മേളനം ഇന്ന് (2.2.2020 ഞായര്‍) ഉച്ചകഴിഞ്ഞ് 3ന് പാസ്റ്ററല്‍ സെന്റര്‍ ഓഡി റ്റോറിയത്തില്‍ ചേരും.

പാര്‍ക്കിംഗ് ക്രമീകരണം…

കാഞ്ഞിരപ്പള്ളിയിലെ നാല് മൈതാനങ്ങളിലാണ് സ്ഥാനാരോഹണത്തിനെ ത്തുന്നവരുടെ വാഹനങ്ങളുടെ പാര്‍ക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്. വൈദി കരുടെയും ഉപ്പുതറ, അണക്കര, കുമളി, കട്ടപ്പന, മുണ്ടിയെരുമ, പെരുവന്താ നം, മുണ്ടക്കയം ഫൊറോനകളില്‍ നിന്നെത്തുന്നവരുടെയും വാഹനങ്ങള്‍ പൊടിമറ്റം-ആനക്കല്‍ വഴി അക്കരപ്പള്ളി മൈതാനത്ത് പാര്‍ക്ക് ചെയ്യേണ്ട താണ്. പൊന്‍കുന്നം ഫൊറോനയില്‍ നിന്നുള്ള വാഹനങ്ങള്‍ തമ്പലക്കാട് റോഡില്‍ ആളുകളെ ഇറക്കി എ.കെ.ജെ.എം.സ്‌കൂള്‍ഗ്രൗണ്ടില്‍ പാര്‍ക്ക് ചെ യ്യണം.

സെന്റ് ഡോമിനിക്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് എരുമേലി, റാന്നി, പത്തനം തിട്ട, വെളിച്ചിയാനി, കാഞ്ഞിരപ്പള്ളി ഫൊറോനകളില്‍ നിന്ന് എത്തുന്നവ രുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്. അഭിവന്ദ്യ പിതാക്കന്മാര്‍, മറ്റു രൂ പതകളില്‍ നിന്ന് വരുന്നവര്‍, വി.ഐ.പി.കള്‍ എന്നിവരുടെ വാഹനങ്ങള്‍ കത്തീദ്രല്‍ പാര്‍ക്കിംഗ് ഗൗണ്ടില്‍ പാര്‍ക്ക് ചെയ്യുക. നിര്‍ദ്ദേശിക്കപ്പെട്ട സ്ഥല ങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാന്‍ പാടുള്ളൂവെന്നും പോലീസ് അധികാരികളുടെയും വോളന്റിയേഴ്‌സിന്റെയും നിര്‍ദ്ദേശങ്ങ ള്‍ എല്ലാവരും പാലിക്കണമെന്നും രൂപതാകേന്ദ്രം അറിയിച്ചു.