യൂത്ത് ഫ്രണ്ട്( M) നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നാസർ സലാം തന്റെ മകന്റെ ജന്മദിനത്തിൽ ആഘോഷങ്ങൾ എല്ലാം മാറ്റി വെച്ച് ഈ മഹാമാരി കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പിപിഇ കിറ്റ്,മാസ്ക്,ഗ്ലൗസ് എന്നിവ ഡിവൈഎ ഫ്ഐ കാഞ്ഞിരപ്പള്ളി മേഖല കമ്മിറ്റിക്ക് കൈമാറി. നാസർ മകനായ ദുൽഫിക്കർ സമാൻ്റെ ഒന്നാം പിറന്നാൾ മാറ്റി വെച്ചാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാ യത്. മേഖല സെക്രട്ടറി വിപിൻ ബി. ആർ. മേഖല സെക്രട്ടറിയേറ്റ് അംഗം ആസിഫ് അമാൻ എന്നിവർ ഏറ്റു വാങ്ങി.