ലോകത്തിന് പ്രത്യാശ പകരുന്ന ഉയിർത്തെഴുന്നേൽപ്പ് ദിനത്തിൽ സ്നേഹസദ്യ വിളമ്പി കാഞ്ഞിരപ്പള്ളി പഞ്ചായത്ത്.കോവിഡ് രോഗബാധയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗ ണിൽ അന്നം മുട്ടിയവരെ ഊട്ടാൻ സംസ്ഥാന സർക്കാരിന്റെ ആഹ്വാന പ്രകാരം തുറന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലൂടെയാണ് വിശന്നിരിക്കുന്ന മൂന്നുറോളം പേർക്ക് ഈസ്റ്റർ ദിനത്തിൽ കോഴി ബിരിയാണി നൽകിയത്.അഗതികൾ, കിടപ്പ് രോഗികൾ, തെരുവുകളിൽ ജീവിക്കുന്നവർ, ഒറ്റപ്പെട്ട് കഴിയുന്നവർ, അന്യസം സ്ഥാന തൊഴിലാളികൾ എന്നിവർക്ക് സൗജന്യമായും, കച്ചവടക്കാരും, വഴിയാത്രക്കാ രുമുൾപ്പെടെയുള്ളവർക്ക് ഇരുപത് രൂപ നിരക്കിലുമാണ് കോഴിബിരിയാണി നൽകി യത്.

പത്തിനാല് മണിക്കൂറും കർമനിരതരായി പ്രവർത്തിക്കുന്ന പോലീസ്, ഫയർഫോ ഴ്സ് ഉദ്യോഗസ്ഥർക്കും സ്നേഹസമ്മാനമായി ബിരിയാണി പൊതികൾ നൽകി. മുൻ മ ന്ത്രി കെ.എം.മാണിയുടെ ചരമവാർഷിക ദിനത്തിന്റെ ഭാഗമായി കേരളാ യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ സംഭാവനയായി നൽകിയ അരിയും, അനുബന്ധ സാധനങ്ങളും, കോഴിഫാം ഉടമകൾ സംഭാവനയായി നൽകിയ കോഴിയുമെല്ലാം കൂട്ട് ചേർത്ത് രുചികരമായ ബിരിയാണി പാകം ചെയ്തത് സ്റ്റാർ കേറ്ററിങ്ങ് ഉടമ മസൂദും, കുടുംബശ്രീ പ്രവർത്തകരായ ജോളി സാജൻ, മിനി ബിനു, ആശ സഞ്ജയ് എന്നിവരുമാണ്.

പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല നസീർ, വൈസ് പ്രസിഡണ്ട് റിജോ വാളാന്തറ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സജിൻ വി, പഞ്ചായത്തംഗങ്ങളായ എം.എ.റിബിൻ ഷാ, ജോഷി അഞ്ചനാടൻ,ഒ.വി. റെജി, കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷീജാ ഗോപിദാസ്, അക്കൗണ്ടന്റ് റികാസ് തേനംമാക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ വിതരണം. സമൂഹ അടുക്കളയിൽ പാചകം ചെയ്ത ഭക്ഷണം സന്നദ്ധ പ്രവർത്തകർ വഴിയാണ് അർഹതപ്പെട്ടവരിലേക്കെത്തുന്നത്.മാർച്ച് ഇരുപത്തിയെട്ടാം തീയതി ആരംഭിച്ച സമൂഹ അടുക്കളയിലൂടെ ഇത് വരെ 2973 ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്.