സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ പ്രളയത്തിൽ തകർന്ന വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി നടത്തുന്ന വിവിധ ക്യാമ്പയിനുകളുടെ ഭാഗമായിട്ടാണ് കാഞ്ഞിരപ്പള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പി ച്ചത്.
മേഖലയിലെ 300 കുടുംബങ്ങളിൽ ചിക്കൻ ബിരിയാണി വെച്ച് വീടുകളിൽ എത്തിച്ച് അതിലൂടെ സംഭരിക്കുന്ന തുക ചിലവൊഴിച്ച് ലോക്കൽ കമ്മിറ്റികൾക്ക് ഏൽപ്പിക്കും. ഒരു ബിരിയാണി 100 രൂപ വീതം ഈടാക്കി 30,000 രൂപയാണ് ഇവർ സംഭരിച്ചത് .  ഇങ്ങനെ ഓരോ ലോക്കൽ കമ്മിറ്റിയും വിവിധ ചലഞ്ചുകളിലൂടെ സംഭരിക്കുന്ന തുക ഒരു സ്വരുക്കൂട്ടിട്ടി 40 ഓളം കുടുംബങ്ങൾക്കാണ് ഏരിയാ കമ്മിറ്റി വീടുകൾ വെച്ച് നൽകുന്നത്. ആക്രി ചലഞ്ച്, പായസം ചലഞ്ച് ഉൾപ്പെടെ വിവിധ ക്യാംപയിനുകളാണ് ഇതിൻെറ ഭാഗമായി മേഖലയിൽ നടന്നു വരുന്നത്.
ബിരിയാണി ചലഞ്ചിന് ബ്രാഞ്ച് സെക്രട്ടറി റ്റി.എച്ച് ഷാഹിദ്, ഡിവൈഎഫ്ഐ മേഖല ജോയിൻ സെക്രട്ടറി ജാസർ ഇ നാസർ, അബ്ദുൽ സലാം, റിയാസ് സി.എസ്, സദ്ദാം ഇസ്മായിൽ, ഹൈറന്നിസ, ഷിബു, റഷീദ് , ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി സുബിൻ ഷാ എന്നിവരുടെ നേതൃത്വത്തിലായിരുന്നു .