കാഞ്ഞിരപ്പള്ളി: നൂലിൽ കുടുങ്ങിയ പ്രാവിന് രക്ഷകരായി ഫയർ ഫോഴ്സ് ജീവനക്കാ ർ.  രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലാണ് സംഭവം. നീളം കൂടിയ നൂല് പ്രാവിന്‍റെ ചിറകിലും കാലിലും സമീപത്തെ കേബിളിലുമായി കുരുങ്ങുകയായിരുന്നു. നൂലിൽ കുടുങ്ങിയ പ്രാവ് ഏറെ നേരമായി ചിറകിട്ടടിക്കുന്നത് സമീപത്തു നിന്ന രണ്ടു യുവാക്കൾ കാണുകയും ഇവർ ഫയർ ഫോഴ്സിൽ അറിയിക്കുകയും ചെയ്തു.

തുടർന്ന് ഫയർ ഫോഴ്സ് എത്തുക‍യും ഫയർ ഫോഴ്സിന്‍റെ ലോറിയുടെ മുകളിൽ കയറി പ്രാവിനെ നൂലിന്‍റെ കുരുക്കിൽ നിന്ന് രക്ഷിക്കുകയുമായിരുന്നു. പിന്നീട് പ്രാവിന് വെ ള്ളം കൊടുത്ത് പറത്തി വിട്ടു.