രാജ്യത്തെ വെട്ടി മുറിക്കാൻ അനുവദിക്കില്ലന്നും പൗരത്വ ഭേദഗതി ബില്ല് പിൻവലിക്കണ മെന്നും ആവിശ്യപ്പെട്ട് എസ്.എഫ്.ഐ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം എം.എ റിബിൻഷാ ഉദ്ഘാടനം ചെയ്തു.

എസ്.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ധീരജ് ഹരി, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ബാരി, പ്രസിഡന്റ്‌ ശ്യാം, എന്നിവർ സംസാരിച്ചു. നേരത്തെ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് മുൻ വശത്ത് നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ സമാപിച്ചു.