എരുമേലി : ജീവിക്കാൻ തൊഴിൽ അഭ്യർത്ഥിച്ചെത്തിയ യുവാവിൻറ്റെ ദയനീയത കണ്ട് പണി കൊടുത്ത വർക് ഷോപ്പുടമക്ക് യുവാവ് നൽകിയത് ഉഗ്രൻ പണി. ജോലി തന്ന ഉടമയുടെ ബൈക്ക് മോഷ്ടിച്ച് യുവാവ് സ്ഥലം വിട്ടു. ബൈക്കുമായി യുവാവ് പോകുന്നത് ആരും കണ്ടില്ലങ്കിലും സിസി ക്യാമറ കണ്ടത് തെളിവായി മാറി. എരുമേ ലിയിൽ കഴിഞ്ഞ ഞായർ ദിനം രാവിലെ പത്തരയോടെയായിരുന്നു മോഷണം. കൊ രട്ടി ആമക്കുന്ന് പാലം ജംഗ്ഷനിൽ വർക് ഷോപ് നടത്തുന്ന വിനോദിൻറ്റെ ബൈക്ക് ആണ് അപഹരിക്കപ്പെട്ടത്.

വർക് ഷോപ്പിലെ ജീവനക്കാരനെയും ഒപ്പം കാണാതായതോടെ ബൈക്ക് മോഷ്ടിച്ചത് ജീവനക്കാരനായിരിക്കുമെന്ന് സംശയിച്ചിരുന്നു. അടൂർ സ്വദേശിയായ ഇയാളുടെ ഫോ ണിലേക്ക് തുടർച്ചയായി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് എരുമേലി പോലിസിൽ പരാതി നൽകുകയായിരുന്നു. മോഷണ വിവരമറിഞ്ഞ എരുമേലി സെൻറ്റ് തോമസ് സ്കൂൾ ജംഗ്ഷനിലെ ജെ ഫോർ എസ് സെക്യൂരിറ്റി ക്യാമറാ സ്ഥാപ ന ഉടമകളായ ജോസ് മോനും സിയാദും തങ്ങൾ കടയുടെ മുന്നിൽ റോഡിലേക്ക്സ്ഥാപി ച്ചിരുന്ന സിസി ക്യാമറായിലെ ദൃശ്യങ്ങൾ വിനോദിനൊപ്പം പരിശോധിച്ചപ്പോഴാണ് ബൈക്കുമായി യുവാവ് പോകുന്ന ദൃശ്യങ്ങൾ ക്യാമറായിൽ കണ്ടത്. കൈവശം ഒരു ബാഗുമുണ്ട്. കഴിഞ്ഞയിടെ എരുമേലി സ്വദേശിയുടെ മോഷണം പോയ കാർ വിനോദിൻറ്റെ വർക് ഷോപ്പിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഈ മോഷണത്തിന് പിന്നിലും ഇയാളാണോയെന്ന് സംശയമുണ്ട്. കാഞ്ഞിരപ്പളളി താലൂക്കിൻറ്റെ വിവിധ പ്രദേശങ്ങളിലായി രണ്ട് മാസത്തിനിടെ ഇരുചക്രവാഹന മോഷണങ്ങൾ വർധിച്ചിരിക്കുകയാണ്. മോഷണത്തിനായി വിവിധ സംഘങ്ങളു ണ്ടെന്ന സംശയം വ്യാപകമാണ്. എരുമേലിയിലെ ബൈക്ക് മോഷണത്തിൽ പ്രതിയെ പിടികൂടാനായി അന്വേഷണം ശക്തമാക്കിയെന്ന് പോലിസ് അറിയിച്ചു.