ആദ്യം കൈക്കലാക്കിയ ബൈക്കില്‍ പെട്രോള്‍ തീ ര്ന്നപ്പോള് മോഷ്ടിച്ച അടുത്തതും ചതിച്ചു. ഒടുവി ല്‍ മൂന്നാമതൊരു ബൈക്കുമായി കടന്നു.
കൂട്ടിക്കൽ ചപ്പാത്ത് പാലത്തിലാണ് സംഭവം നട ന്നത്. ആദ്യം മോഷ്ടിച്ച ബൈക്കിന്റെ പെട്രോൾ തീർന്നതോടെയാണ് മറ്റൊരു ബൈക്കിൽ മോഷ്ടാക്കളുടെ കണ്ണുടക്കിയത്. ഇതി ലെയും പെട്രോൾ തീർന്നതോടെ വീണ്ടും മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടന്നു കളയുകയാ യിരുന്നു.
ചപ്പാത്തിന് എതിർവശത്തെ സഹകരണ ബാങ്കിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ബൈക്കാ ണ് ആദ്യം കാണാതായത്. കൊക്കയാർ പഞ്ചായത്തിലെ ജീവനക്കാരനായ ജിയാഷിന്റെ ബൈക്കാണ് മോഷണം പോയത്. കൈലിമുണ്ടും ഷർട്ടും ധരിച്ച രണ്ടു യുവാക്കളാണ് ബൈക്കുമായി കടന്നതെന്ന സിസിടിവി ദൃശ്യം ലഭിച്ചു.
എന്നാൽ കൂട്ടിക്കൽ ടൗണിലെത്തിയതോടെ പെട്രോള്‍ തീര്‍ന്ന ബൈക്ക് മുസ്ലീം പള്ളിയ്ക് സമീപമുള്ള വര്‍ക് ഷോപ്പിൻ മുൻപിൽ ഉപേക്ഷിച്ചു. ഇതറിഞ്ഞെത്തിയ ജിയാഷ് ബൈ ക്ക് തിരിച്ചറിഞ്ഞു. ബൈക്കിന്റെ എൻജിൻ സ്വിച്ച് അഴിച്ച് സ്റ്റാര്‍ട്ട് ചെയ്താണ് മോഷ്ടി ച്ചത്. മോഷണം നിർത്താൻ അപ്പോഴും ഉദ്ദേശമില്ലയിരുന്നു. വർക്ക് ഷോപ്പിന് മുൻപിൽ പണി തീർത്ത് വച്ചിരുന്ന മറ്റൊരു ബൈക്ക് കാണാനില്ല.
നാടു മുഴുവൻ ഈ ബൈക്കിനു പിന്നാലെയായി. അരകിലോമീറ്റർ അകലെ നിന്ന് ബൈ ക്ക് കണ്ടത്തി. ഈ ബൈക്കിന്റെയും പെട്രോൾതീർന്നിരുന്നു. ഇതുകൊണ്ടും അവസാനി ച്ചിട്ടില്ല. ബൈക്ക് കണ്ടെത്തിയ സ്ഥലത്ത് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്കും കാണാനില്ല. മണങ്ങാട്ട് അയൂബിന്റെ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്.
ഏതായാലും ഈ ബൈക്ക് കണ്ടെത്താനായില്ല. മുണ്ടക്കയം, പെരുവന്താനം പോലീസ് സ്റ്റേ ഷനുകളില്‍ ബൈക്കുകള്‍ മോഷണം പോയതുസംബന്ധിച്ച് പരാതി ലഭിച്ചതോടെ പോലീ സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ക്യാമറ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി കള്ളന്മാരെ കണ്ടെത്താനാണ് ശ്രമം.