ചിറക്കടവ് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിന് സാമൂഹിക വിരുദ്ധർ തീയിട്ടതായി പരാതി. ബൈക്ക് ഭാഗികമായി കത്തി നശിച്ചു. ജെസിബി ഡ്രൈവറായ കാരിപൊയ്ക വീട്ടിയാങ്കൽ രതീഷിന്റെ ബൈക്കിനാണ് തീയിട്ടത്. തിങ്കളാഴ്ച്ച രാവിലെയാണ് രതീഷ് സംഭവം അറിയുന്നത്.

സമീപത്ത് ഉണ്ടായിരുന്നു കാറിന് നാശം ഉണ്ടായിട്ടില്ല. ബി.ജെ.പി അനുഭാവിയാണ് രതീഷ്.കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പന്ത്രണ്ട് മണി വരെ സമീപത്ത് ആളുണ്ടായിരുന്നതായും രതീഷ് പറയുന്നു.രാവിലെ അയൽവാസികൾ കതകിൽ തട്ടിയപ്പോളാണ് സംഭവം അറിഞ്ഞതെന്നും സംഭവത്തിൽ പൊൻകുന്നം പോലീസിൽ പരാതി നൽകിയതായും രതീഷ് പറഞ്ഞു