പൊൻകുന്നം ഒന്നാം മൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനാ യ യുവാവ് മരിച്ചു.ഒന്നാം മൈൽ കള്ളികാട്ട് കെ.ജെ സെബാസ്റ്റ്യൻ്റെ മകൻ ജോസ് സെ ബാസ്റ്റ്യൻ (ഔസേപ്പച്ചൻ-20) ആണ് മരിച്ചത്.പാലാ പൊൻകുന്നം റോഡിൽ പത്ത് മണി യോട് കൂടിയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് വരികയായിരുന്ന ജോസ് സെബാസ്റ്റ്യന്റെ ബൈക്കും ബസും തമ്മിൽ ഇടിക്കുകയായിരുന്നു . ഉടൻ തന്നെ കാ ഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിനായി തയ്യാറെടുക്കുകയായിരുന്നു മരിച്ച ജോ സ്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.