ഗ്ലൈഡര്‍മാരുടെ പ്രീയപ്പെട്ട ഇടമായിക്കൊണ്ടിരിക്കുന്ന വാഗമണില്‍ ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംങ്ങ്‌ ഫെസ്റ്റിനോടനുബന്ധിച്ച്‌ ഇ എസ്‌ ബിജിമോള്‍ എംഎല്‍എയും പറക്ക ലിന്റെ സാഹസികത ആസ്വദിച്ചു. പീരുമേട്‌ മണ്ഡലത്തിലെ വാഗമണ്‍ മൊട്ടക്കുന്നുകള്‍ ഇന്ന്‌ സഞ്ചാരികള്‍ക്കും സാഹസിക വിനോദ സഞ്ചാരികള്‍ക്കും പ്രീയപ്പെട്ട ഇടമാണ്‌. വാഗമണ്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായി എംഎല്‍എയുടെ പ്രത്യേക താല്‌്പര്യപ്രകാരമാണ്‌ ഇത്തവണ ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ്‌ ഫെസ്റ്റ്‌ സംഘടിപ്പിച്ചത്‌. തദ്ദേശീയരായ പ്രഫഷണല്‍ ഗ്ലൈഡര്‍മാരാണ്‌ ഇവിടെ പറക്കലിന്‌ നേതൃത്വം നല്‍കുന്നത്‌.

ഹിമാച്ചല്‍പ്രദേശുകാരായ മൂന്നു പ്രഫഷണല്‍ ഗ്ലൈഡര്‍മാരും ഇവരോടൊപ്പമുണ്ട്‌. എട്ടു വര്‍ഷമായി ടാന്‍ഡം പ്രഫഷണല്‍ ഗ്ലൈഡറായ തോഷിയാണ്‌ എംഎല്‍എയെക്കൊണ്ട്‌ പറന്നത്‌. ആദ്യംഏറ്റവും ആഴമേറിയ സൂയിസൈഡ്‌ പോയിന്റിന്റെ മുകളിലൂടെ പറ ന്ന്‌ ഉറുമ്പികര, മാദാമകുളം ചുറ്റി 20 മിനിറ്റോളം ഗ്ലൈഡറില്‍ കറങ്ങിയതിനു ശേഷമാണ്‌ എംഎല്‍എ നിലത്തിറങ്ങിയത്‌. പാരാഗ്ലൈഡിംഗ്‌ ആസ്വദിക്കുന്നതില്‍ കൂടുതല്‍ സ്‌ത്രീക ളാണെന്ന്‌ ഫളൈ വാഗമണിന്റെ ചെയര്‍മാനും ഏന്തയാര്‍ സ്വദേശിയുമായ ബിനില്‍ പറഞ്ഞു.പല മേഖലകളില്‍ നിന്നുമുള്ള സെലിബ്രിറ്റികള്‍ ഇവിടെ പറക്കുന്നതിന്‌ എത്തിയിട്ടുണ്ടെ ങ്കിലും ആദ്യമായാണ്‌ ഒരു ജനപ്രതിനിധി പറക്കുന്നതിന്‌ തയാറാകുന്നതെന്ന്‌ ബിനില്‍ പറഞ്ഞു.ഇത്തവണ പാരാഗ്ലൈഡിംഗ്‌ ഫെസ്റ്റിനോടനുബന്ധിച്ച്‌ കഴിഞ്ഞ ഒരു മാസം കൊണ്ട്‌ 360യോളം പേരാണ്‌ പറന്നത്‌. ഇതില്‍ ഇരുന്നൂറിലധികം പേര്‍ സ്‌ത്രീകളാണ്‌.സാഹസിക വിനോദങ്ങളിലേയ്‌ക്ക്‌ കൂടുതല്‍ ചെറുപ്പക്കാരെയും സ്‌ത്രീകളെയും ആകര്‍ ഷിക്കുവാനും സ്‌ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇത്തരം വിനോദങ്ങള്‍ സഹായിക്കുമെന്ന്‌ എംഎല്‍എ വ്യക്തമാക്കി. ഏപ്രില്‍ വരെ വാഗമണില്‍ പാരാഗ്ലൈ ഡിംഗ്‌ അനുയോജ്യമായ കാലാവസ്ഥയാണ്‌.