കാഞ്ഞിരപ്പള്ളി:ദൈവവചനത്തിലും വിശുദ്ധ കൂദാശകളിലും അധിഷ്ഠിത മായ നവീകരണം ലക്ഷ്യമാക്കിക്കൊണ്ട് നടത്തുന്ന ഏഴാമത് കാഞ്ഞിരപ്പ ള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊ ണ്ടിരിക്കുന്നുവെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സെന്റ് ഡൊമിനിക്‌സ് കത്തീ്ഡ്രല്‍ അങ്കണത്തില്‍ 28 മുതല്‍ ഡിസംബര്‍ രണ്ടു വരെ വൈകുന്നേരം നാലു മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വന്‍ഷന്‍.

അട്ടപ്പാടി സെഹിയോന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍മാരായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ഫാ.സാംസണ്‍ മണ്ണൂരും വചനപ്രഘോഷണ ശുശ്രൂഷകള്‍ ക്ക് നേതൃത്വം നല്‍കും. ആത്മവിശുദ്ധീകരണത്തിലൂടെ ജീവിതസാക്ഷ്യത്തി ലേയ്ക്ക്’ എന്നതാണ് കണ്‍വന്‍ഷന്‍ വിഷയം.രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, വികാരി ജനറാള്‍മാ രായ റവ.ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍, റവ.ഫാ.കുര്യന്‍ താമരശ്ശേരി, റവ.ഫാ. ജോര്‍ജ് ആലുങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന് വിപുലമായ ക്രമീകരണങ്ങള്‍ നടക്കുന്നത്.

28വൈകുന്നേരം നാലിന് ഗാനശുശ്രൂഷയ്ക്കും ജപമാലയ്ക്കും ശേഷം 4.30 ന് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പ രിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.കാഞ്ഞിരപ്പള്ളി ഫൊറോനയിലെ എ ല്ലാ വൈദികരും സഹകാര്‍മികരായിരിക്കും.ആറിന് സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തും.വികാരിജനറാള്‍മാര്‍, റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ.ഫാ.സാംസണ്‍ മണ്ണൂര്‍ എന്നിവരുടെ സാ ന്നിധ്യത്തില്‍ മാര്‍ മാത്യു അറയ്ക്കല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തു ടര്‍ന്ന് വചനപ്രഘോഷണം കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ വൈകുന്നേരം നാ ലിന് ജപമാലയും ആറുമുതല്‍ മുതല്‍ വചനപ്രഘോഷണവും നടക്കും.

29മുതല്‍ ഡിസംബര്‍ രണ്ടു വരെ വൈകുന്നേരം 4.30ന് സീറോ മലബാര്‍ സഭ കൂരിയ ബി ഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍,പാല രൂപത സ ഹായമെത്രാന്‍ മാര്‍ ജേക്ക ബ് മുരിക്കന്‍, ചങ്ങനാശ്ശേരി അതിരൂപത സഹാ യമെത്രാന്‍ മാര്‍ തോമസ് തറയില്‍, കാ ഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പി ച്ച് വചനസന്ദേശം നല്‍കും.

യഥാക്രമം മുണ്ടക്കയം,റാന്നി,പത്തനംതിട്ട,എരുമേലി, പാന്‍കുന്നം ഫൊ റോനയിലെ വൈദികര്‍ സഹകാര്‍മ്മികരായിരിക്കും. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി 350 പേരടങ്ങുന്ന വോളന്റിയേഴ്സ് ടീമ്മിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നട ക്കുന്നത്. പത്രസമ്മേളനത്തില് വികാരി ജനറാള്‍ ഫാ.ജെസ്റ്റിന്‍ പഴേപറമ്പില്‍, ഫാ.മാത്യു ഓലിക്കല്‍, ഫാ.കുര്യാക്കോസ് അമ്പഴത്തിനാല്‍, ഫാ.മാത്യു പുത്തന്‍പറമ്പില്‍, ഫാ.ജസ്റ്റി ന്‍ മതിയത്ത് എന്നിവര്‍ പങ്കെടുത്തു