കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ്‌സ് ധ്യാന കേന്ദ്രത്തില്‍ 2023 ഏപ്രില്‍ 26 മുതല്‍ 30 വരെ വൈകിട്ട് 4.30 മുതല്‍ 8.30 നടക്കുന്ന 33-ാമത് ആത്മാഭിഷേക ബൈ ബിള്‍ കണ്‍വെന്‍ഷന്റെ കമ്മിറ്റി രൂപികരിച്ചു. കോട്ടയം നാഗമ്പടം  സെന്റ് ആന്റ ണീസ് ടീമിന്റെ നേതൃത്വത്തില്‍ ഫാ. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ ധ്യാനം നയിക്കും.

കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ക്കായി രക്ഷാധികാരിയായി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സജി പൂവത്തുകാട്, കണ്‍വീനര്‍മാരായി ദേവസ്യ കുളമറ്റം, അഡ്വ. ജ്യോതിഷ് ജോസഫ് കരിപ്പാപ്പറമ്പില്‍, വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി ബെന്നി പാമ്പാ ടിയില്‍, ജോസ് നെല്ലിമല, സിജോ ജോസഫ് മണ്ണൂപ്പറമ്പില്‍, ജെയിസ് ജോസ് ആനിക്ക ല്‍, രാജു കൊണ്ടുമല, ഷീനാ ജസ്റ്റിന്‍, ജെയിംസ് പറപ്പള്ളി, ബോബന്‍ ജോണ്‍സണ്‍ ഇട ത്തുംപറമ്പില്‍, ടോമി പൂവത്തോലി, ഡോ. സണ്ണി വെളിയില്‍, ബാബു ഇലഞ്ഞിക്കു ന്നേല്‍, ഷാജി ഇഞ്ചത്താനം, ബിനു പാറയില്‍, ജിസ് മാത്യു, ജോസ് തൂങ്കുഴി എന്നിവ രെ തിരഞ്ഞെടുത്തു.