നല്ലകാലം മുഴുവൻ ഭൂട്ടാനായി സമർപ്പിച്ച ജീവിതത്തിലേക്ക് ഭൂട്ടാൻ രാജാവിന്റെ പുര സ്‌കാരത്തിന്റെ സ്വർണത്തിളക്കം. 33 വർഷം ഭൂട്ടാനിലെ സ്‌കൂളുകളിൽ അധ്യാപക നായി സേവനം ചെയ്ത ശ്യാലാലിന് രാജ്യത്തെ പരമോന്നത സിവിൽസർവീസ് ബഹുമ തികളിലൊന്നായ റോയൽ സിവിൽ സർവീസ് അവാർഡ് സമ്മാനിച്ച് രാജ്യത്തിന്റെ സ്നേഹപ്രകടനം.
ഉരുളികുന്നം നന്ദനം(പള്ളത്ത്) പി.ആർ.ശ്യാംലാലിനാണ് അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ച് രണ്ടാംവർഷം ഭൂട്ടാൻ രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണപ തക്കം നൽകിയത്.1987-ൽ ചരിത്രാധ്യാപകനായി ഭൂട്ടാനിൽ ജോലിയിൽ പ്രവേശിച്ച ശ്യാംലാൽ 2020 ഡിസംബറിലാണ് ഇന്ത്യൻ അതിർത്തി പട്ടണമായ ഫുൻഷോളിങ്ങി ലെ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ചത്. 2017-18-ൽ ഭൂട്ടാനിലെ ഹയർ സെക്കൻഡറി പാഠപുസ്തക രഹിതമാക്കിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിലും മുഖ്യ പങ്കാളിയായിരുന്നു ഇദ്ദേഹം. ഭാര്യ ബിന്ദു ശ്യാംലാൽ ഭൂട്ടാനിൽ ഗണിതശാസ്ത്ര അ ധ്യാപികയായിരുന്നു. ഭർത്താവ് വിരമിച്ചതോടെ ജോലി രാജിവെച്ച് ഒപ്പം നാട്ടിലേക്ക് മടങ്ങി. ഇപ്പോൾ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ അധ്യാപി കയായ ബിന്ദു മുൻപ് വിദ്യാഭ്യാസരംഗത്തെ സേവനമികവിന് ഭൂട്ടാൻ രാജാവിന്റെ വെള്ളിമെഡൽ നേടിയിട്ടുണ്ട്.
1987-ൽ തീർത്തും അവികസിതമായ ഭൂട്ടാൻ…ഇന്ത്യൻ അതിർത്തിയിൽ നിന്ന് രണ്ടു ദിവസം നടന്നാണ് അന്ന് സ്‌കൂളിലെത്തി ജോലിയിൽ പ്രവേശിച്ചത്. തീപ്പന്തത്തിന്റെ വെളിച്ചത്തിൽ രാത്രി വിശ്രമം വഴിയോരത്തുള്ള ഗുഹകളിൽ. അതായിരുന്നു അക്കാ ലത്തെ സഞ്ചാരികളുടെ രീതി.നെഹൃകുടുംബവുമായി ഇപ്പോഴും ഉറ്റബന്ധം പുലർ ത്തുന്നവരാണ് ഭൂട്ടാൻ രാജാവും രാജകുടുംബവും.തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി യും സർക്കാരുമുണ്ടെങ്കിലും പിന്തുടർച്ചാപാരമ്പര്യവും ആത്മീയപരിവേഷമുള്ള രാജാവിന് പരമാധികാരസ്ഥാനം കൽപ്പിച്ച് കൂറും വിശ്വസ്തയും പുലർത്തിയാണ് സർ ക്കാരും ജനങ്ങളും പ്രവർത്തിക്കുന്നത്.
യാത്രാസൗകര്യം കുറവായ കാലത്ത് കുട്ടികൾ താമസിച്ച് പഠിക്കുന്ന രീതിയിലുള്ള സ്‌കൂളുകളാണ് സ്ഥാപിച്ചത്. ഇപ്പോഴും അതേ രീതിയാണ് വിദ്യാഭ്യാസരംഗത്ത് ഭൂട്ടാൻ തുടരുന്നത്. ഓരോ കുട്ടിയെയും തന്റെ കുടുംബാംഗത്തെ പോലെയാണ് അധ്യാപകർ കരുതുന്നത്. അതിനാൽ ഗുരുശിഷ്യബന്ധത്തിൽ ഏറെ പവിത്രത ഇപ്പോഴും രാജ്യത്തു ണ്ട്.