ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്ര മിക്കുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക് ഒരു താക്കീതാണ്  ഭാരത് ജോഡോ യാത്രയെന്ന് ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു.കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയ ങ്ങൾക്കെതിരെ രാഹുൽ ഗാന്ധി എം.പി കന്യാകുമാരിയിൽ നിന്നും കശ്മീർ വരെ നട ത്തുന്ന ഭാരത്ജോഡോ ( ഇന്ത്യയെ ഒന്നിപ്പിക്കു) പദയാത്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ്  നിയോജകമണ്ഡലം പ്രവർത്തക യോഗത്തിൽ മുഖ്യ പ്രഭാ ഷ ണം നടത്തുകയായിരുന്നു  അദ്ദേഹം.

കേരളത്തിലെ എല്ലാ പാർട്ടി പ്രവർത്തകരും രാഹുൽ ഗാന്ധിയോടൊപ്പം കുറഞ്ഞത് പ ത്ത് കിലോമീറ്ററെങ്കിലും പദയാത്രയിൽ അണിചേരും. ഭവന സന്ദർശനത്തിലൂടെ യാ ത്രയ്ക്ക് വിപുലമായ പ്രചരണം നൽകും.നിയോജകമണ്ഡലത്തിലെ ഒൻപത് പഞ്ചായ ത്തുകളിൽ നിന്നും ഒൻപതിനായിരം പ്രവർത്തകരെ വിവിധ സ്ഥലങ്ങളിലായി യാത്ര യിൽ പങ്കെടുപ്പിക്കും.പ്രവർത്തക യോഗം എ.ഐ.സി.സി അംഗം  ജോസഫ് വാഴ യ്ക്കൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ്  അഭിലാഷ് ചന്ദ്രൻറെ അധ്യക്ഷതയിൽ പദയാത്രയുടെ ജില്ലാ കോ – ഓർഡിനനേറ്റർ ജോഷി ഫിലിപ്പ്,കൺവീനർ ജാൻസ് കുന്നപ്പള്ളി, കെ .പി.സി.സി അംഗങ്ങളായ തോമസ് കല്ലാടൻ, പി.സതീഷ് ചന്ദ്രൻ നായർ ,പദയാത്രയുടെ നിയോജകമണ്ഡലം  കോ – ഓർഡിനേറ്റർ പി.എ.ഷെമീർ, കറുകച്ചാൽ ബ്ലോക്ക് പ്രസിഡന്റ് ജോ പായിക്കാട്ട്, ടി.കെ.ബാബുരാജ് മണ്ഡലം പ്രസിഡൻ്റുമാരായ ജയകുമാർ കുറിഞ്ഞിയിൽ,എസ്.എം.സേതുരാജ്, ജോജിമാതൃു, മനോജ്  തോമസ്, ഷെറിൻ സലീം, റോയി നെച്ചുകാട്ട്, റോബിൻ വെള്ളാപ്പള്ളി, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ബിൻസി ബൈജു , നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ് , സേവ്യർ മൂലക്കുന്ന്  എന്നിവർ പ്രസംഗിച്ചു.