ലോക്ക് ഡൗൺ ദിവസങ്ങൾ പിന്നിടുകയും മദ്യശാലകൾക്ക് പൂട്ടു വീഴുകയും ചെയ്ത തോടെ കരിഞ്ചന്തയിൽ മദ്യവിൽപ്പനക്കാർക്ക് സുവർണ്ണ കാലമാണ്.ഒരു ലിറ്റർ ജവാന്റെ വില 2500 രൂപയിലെത്തി, 700 രൂപയുടെ മദ്യത്തിനാണ് ഈ വില. മദ്യലഭ്യത കുറഞ്ഞ തോടെ രണ്ട് മുതൽ മൂന്നിരട്ടി വിലക്കാണ് വിൽപ്പന. എന്നാലും ആവിശ്യക്കാർ ഏറെയാ ണ്.ഈ തുക കൊടുത്ത് മദ്യം വാങ്ങാനും ആളുകൾ ക്യൂവാണ്.ഒരു ബിയറിന്റെ വില 300 രൂപ യിലും ഒരു ലിറ്റർ വാറ്റിന്റെ വില ആയിരത്തി ഇരുനൂ ർ രൂപയിലുമെത്തി.

നിലവിൽ നിരോധന കാലത്ത് വ്യാജമദ്യ നിർമ്മാണത്തിനും കളള് കച്ചവടം നടത്തിയതി ലുമായി കാഞ്ഞിരപ്പള്ളി സർക്കിളിൽ എക്സൈസ് പതിനാലു കേസുകൾ രജിസ്ട്രർ ചെ യ്തിട്ടുണ്ട്.ഇതോടൊപ്പം 900 ലിറ്റർ കോട നശിപ്പിക്കുകയും 105 ലിറ്റർ കള്ളും ഒന്നര ലി റ്റർ ചാരായവും പിടികൂടി. ഈ കേസുകളിൽ 9 പേർക്കെതിരെ എക്സൈസ് കേസടുത്തി ട്ടുണ്ട്.

തലക്ക് പിടിക്കുന്ന എന്തെങ്കിലും കിട്ടിയാൽ മതിയെന്ന അവസ്ഥയിൽ വില എത്രയാണങ്കി ലും കൊടുത്ത് വാങ്ങുവാൻ ആളുകൾ തയാറാകുന്നതോടെ കൂടുതൽ സാമ്പത്തിക അസ്ഥി രതയിലേക്ക് ജനങ്ങൾ കൂപ്പുകുത്തുകയാണ്.