സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടയ്ക്കുന്നു. വില്‍പന ശാലക ള്‍ ബുധനാഴ്ച മുതല്‍ തുറക്കില്ല. രാജ്യത്ത് സന്പൂര്‍ണ ലോക്കൗട്ട് പ്രഖ്യാ പിച്ച സാഹചര്യത്തിലാണു തീരുമാനം. ബുധനാഴ്ച ഔട്ട്ലെറ്റുകള്‍ തുറ ക്കേണ്ടെന്ന നിര്‍ദേശം എക്‌സൈസ് മന്ത്രി ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാറിനു നല്‍കി. ഇക്കാര്യം എംഡി മാനേജര്‍മാരെ അറിയിച്ചു.

എന്നുവരെ അടച്ചിടണം എന്ന കാര്യത്തില്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.കേന്ദ്ര സര്‍ക്കാര്‍ രാജ്യമൊട്ടാകെ സന്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ബിവറേജസ് അവശ്യസേവനത്തില്‍ ഉള്‍പ്പെടുന്നില്ല. ജനത കര്‍ഫ്യൂ ആചരിച്ച ഞായറാ ഴ്ചയും ബിവറേജസ് ഔട്ട്ലെറ്റുകളൊന്നും തുറന്നിരുന്നില്ല.