ബെവ്ക്യൂ ആപ് വരാൻ ഇനി 7 ദിവസം.ബവ്ക്യൂ ആപ്പിനു പരമാവധി ഏഴു ദിവസ ത്തിനുള്ളിൽ പ്ലേസ്റ്റോറിന്റെ അംഗീകാരം ലഭിക്കുമെന്ന് ഫെയർകോഡ് ടെക്നോളജീസ് ഡയറക്ടർ ബോർഡ് അംഗം നവീൻ ജോർജ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖ്യത്തി ൽ പറഞ്ഞു.

ആപ്പിന് ഗൂഗിളിന്റെ അനുമതിക്ക് ഒരു ദിവസം മുതൽ ഏഴു ദിവസം വരെ വേണ്ടി വ ന്നേക്കും എന്നേ ഇപ്പോഴും പറയാൻ സാധിക്കൂ. ഗൂഗിളിന്റെ ക്ലിയറൻസ് ലഭിച്ചു കഴി ഞ്ഞാൽ പബ്ലിഷ് ചെയ്യാൻ അനുമതി ലഭിക്കും. എന്നാലും ബവ്കൊ അത് പബ്ലിഷ് ചെ യ്യുന്നില്ല. ഗൂഗിൾ പ്ലേസ്റ്റോറിൽ ഇട്ട് ഔട്‌ലെറ്റുകളും ഉൾപ്പെടുത്തി യൂസർ ലവൽ സാങ്കേ തിക പരിശോധന നടത്തും. പതിനായിരക്കണക്കിന് പേർ ഒരേസമയം ആപ് സന്ദർശിക്കു ന്ന സാഹചര്യം ടെക്നിക്കലി ക്രിയേറ്റ് ചെയ്യും. അത് ചെയ്യാൻ പോകുന്നതേ ഉള്ളൂ. അ തിനും ശേഷം മാത്രമേ പബ്ലിഷ് ചെയ്യൂ. ബുധനാഴ്ച ഇറക്കും, വ്യാഴാഴ്ച ഇറക്കും ഇ ങ്ങനെ ആവശ്യമില്ലാതെ വാർത്തകൾ പോയതുകൊണ്ടാണ് മദ്യപാനികൾക്ക് ഇത്തരം ആശ തരരുത് എന്നെല്ലാം പറഞ്ഞ് ഫെയ്സ്ബുക്കിലും മറ്റും കമന്റുകൾ വരുന്നത്.

എന്നാൽ ആപ് സജ്ജമാകാത്തതിനാൽ എന്ന് മദ്യവിതരണം ആരംഭിക്കാനാകുമെന്ന് ഇപ്പോൾ ബവ്റോ അധികൃതർക്കും ധാരണയില്ല. ആപ് പുറത്തുവന്നാൽ വലിയ തിരക്ക് ഉണ്ടാകാനിടയുണ്ടെന്നും സാങ്കേതിക തകരാറുകൾ ഒഴിവാക്കാൻ വിവിധ തരത്തിലുള്ള പരിശോധനകൾ നടക്കുന്നതിനാലാണ് ആപ് ജനങ്ങളിലെത്താൻ വൈകുന്നതെന്നും കമ്പനി അധികൃതർ വിശദീകരിക്കുന്നു.

മദ്യവിതരണത്തിനുള്ള സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. ബാറുകളിലെ സ്പെഷൽ കൗണ്ടറുകളിലൂടെ മാത്രമേ മദ്യം വിതരണം ചെയ്യാവൂ. വെർച്വൽ ക്യൂ ആ പ്പിലൂടെ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താവിന് മൊബൈലിൽ ക്യൂആർ കോഡ് അധി ഷ്ഠിതമായ ടോക്കൺ ലഭിക്കും. ലൈസൻസി മറ്റൊരു ആപ്പ് ഉപയോഗിച്ച് ഇ ടോക്കൺ പരിശോധിച്ച് മദ്യം വിതരണം ചെയ്യണം. എസ്എംഎസ് വഴി ബുക്ക് ചെയ്യുന്നവർക്ക് ഫോണിൽ എസ്എംഎസ് വഴി ടോക്കൺ കോഡ് ലഭിക്കും. ലൈസൻസി ആപ്പ് ഉപയോ ഗിച്ച് ഇത് പരിശോധിച്ച് മദ്യം നൽകണം. ഒരു തവണ മദ്യം വാങ്ങിയാല്‍ 4 ദിവസത്തിനു ശേഷമേ മദ്യം വാങ്ങാനാകൂ. ആപ് ഉപയോഗിക്കേണ്ട രീതികളെ സംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ പിന്നീട് പുറത്തിറക്കും.

മദ്യം വാങ്ങാൻ ക്യൂവിൽ നിൽക്കുന്നവർ തമ്മിൽ 6 അടി ശാരീരിക അകലം പാലിക്കണം. ഉപഭോക്താക്കളെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവരെ മദ്യം വാങ്ങാൻ അനുവദിക്കില്ല. 5 ഉപഭോക്താക്കളെ മാത്രമേ ഒരു സമയം ക്യൂവിൽ അനുവദിക്കൂ. ഇ ടോക്കൺ ഇല്ലാത്തവരെ അനുവദിക്കില്ല. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെയായിരിക്കും പ്രവർത്തനം.

സർക്കാരിന്റെ വെർച്വൽ ക്യൂ ആപ്പിലൂടെ മാത്രമേ മദ്യം ബുക്കു ചെയ്യാൻ കഴിയൂ. മ ദ്യം പാഴ്സലായി മാത്രമായിരിക്കും വിതരണം. അബ്കാരി ചട്ടങ്ങളിൽ പറയുന്ന അള വിലുള്ള മദ്യം മാത്രമേ വിതരണം ചെയ്യാവൂ ( ഒരാൾക്ക് 3 ലീറ്റർ). സീൽ ചെയ്ത കുപ്പി യിൽ മാത്രമേ മദ്യം നൽകൂ. റെഡ് സോണിൽപ്പെട്ട സ്ഥലങ്ങളിലുള്ളവർക്ക് ആപ്പ് ഉപ യോഗിച്ച് മദ്യം വാങ്ങാനാകില്ല. റെഡ് സോണിൽ ഇളവു വന്നശേഷമേ മദ്യം ബുക്ക് ചെയ്യാനാകൂ. കണ്ടൈൻമെന്റ് സോണിലോ, ക്വാറന്റീൻ കേന്ദ്രമായോ പ്രവർത്തിക്കുന്ന മദ്യശാലകൾ ഈ വിവരം ബവ്റിജസ് കോർപ്പറേഷനെ അറിയിക്കണം. ഓരോ ദിവ സത്തെയും സ്റ്റോക്കിന്റെ കണക്ക് കൃത്യമായി അറിയിക്കണമെന്നും ബവ്റിജസ് എംഡി യുടെ നിർദേശത്തിൽ പറയുന്നു.