സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനസമയം പരി ഷ്‌കരിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും ഇനി മദ്യശാലകള്‍ പ്രവര്‍ത്തിക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാ ത്തലത്തില്‍ ബാറുകള്‍ അടച്ചിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ബാറിലെ കൗണ്ടറുകള്‍ വഴി മദ്യ വില്‍പന അനുവദിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. ബാറിനുള്ളില്‍ കയറിയിരുന്നു മദ്യപിക്കുന്ന നില അനുവദി ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മദ്യം വാങ്ങിക്കൊണ്ടു പോ കാന്‍ ബാറുകളില്‍ കൗണ്ടറുകള്‍ തുടങ്ങുന്ന കാര്യത്തില്‍ രണ്ടു ദിവസത്തി നകം തീരുമാനമുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷണന്‍ വ്യ ക്തമാക്കിയിട്ടുണ്ട്.