കഷ്ടം സാമൂഹിക വിരുദ്ധരന്നല്ല ഇവരെ പറയണ്ടത്, ഞരമ്പ് രോഗികളെന്നാണ്.
വിദ്യപകര്‍ന്ന് നല്‍കുവാന്‍ സമൂഹത്തിന് അറിവ് പകരുന്ന അധ്യാപകരാകുവാന്‍ എത്തിയതായിരുന്നു ഈ വിദ്യാര്‍ഥികള്‍. നിങ്ങള്‍ തല്ലി തകര്‍ത്തത് അവരുടെ സ്വപ്‌ന ങ്ങളാണ്. കാഞ്ഞിരപ്പള്ളി ബി.എഡ് സെന്ററിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ കലാലയ ത്തില്‍ ദിവസങ്ങള്‍ അദ്ധ്യാനിച്ച് സ്ഥാപിച്ചതായിരുന്നു ആ വസ്തുക്കള്‍. ചിരട്ട ചുരണ്ടി പെയ്ന്റടിച്ച് മനോഹരമാക്കി ചെടികളും നട്ട് തൂക്കിയത് നിറയെ അവരുടെ സ്വപ്‌നങ്ങ ളായിരുന്നു. അതാണ് ഒരു നിമിഷം കൊണ്ട് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്.
നാൽപ്പതോളം ചിരട്ടയില്‍ തീര്‍ത്ത ചെടിചട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. എല്ലാം തല്ലിതകര്‍ത്ത അവസ്ഥയിലാണ് തിങ്കളാഴ്ച അവര്‍ കാണുന്നത്. പലര്‍ക്കും ഇത് കണ്ട് കണ്ണീരടക്കാനായില്ല. ചിലര്‍ പൊട്ടികരഞ്ഞു. എല്ലാം തകര്‍ന്ന മനസുമായി അവര്‍ ക്ലാസ് മുറികളില്‍ ഇരുന്നപ്പോള്‍ തെമ്മാടികളെ നിങ്ങള്‍ തകര്‍ത്തത് വെറും ചിരട്ടകളും ചെടി കളുമല്ല. ആ വിദ്യാര്‍ഥികളുടെ ആശയവും സ്വപ്‌നങ്ങളുമാണ്. മാപ്പ് തരില്ല ഒരിക്കലും സമൂഹവും ആ വിദ്യാര്‍ഥികളും. ഇത് ഒരു തവണയല്ല പല തവണയായി നിങ്ങള്‍ അവ രോട് ചെയ്യുന്ന ക്രൂരത. എന്നാല്‍ ഇതൊന്നും അറിഞ്ഞിട്ടു നടപടിയെടുക്കാത്ത അധികൃത ര്‍ക്കും മാപ്പില്ല.