പാതയോരത്തു സുരക്ഷയ്ക്കായി സ്ഥാപിച്ച വീപ്പകള്‍ വാഹനയാത്രക്കാര്‍ ക്ക് അപകടക്കെണിയാകുന്നു. കൊട്ടാരക്കര – ദിണ്ഡിക്കല്‍ ദേശീയപാതയില്‍ മരുതുംമൂടിനും പെരുവന്താനത്തിനും ഇടയിലാണ് റോഡിന്റെ പലഭാഗ ത്തും അപകടം ഒഴിവാക്കാനായി വീപ്പകള്‍ സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍പൊട്ടലിലും മഴവെള്ളപ്പാച്ചിലും റോഡ് തകര്‍ന്ന ഭാ ഗത്തു താത്കാലിക സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി ട്ടായിരുന്നു അന്നു മണ്ണുനിറച്ച് വീപ്പകള്‍ സ്ഥാപിച്ചത്. എന്നാല്‍, ഒന്പതു മാസം പിന്നി ട്ടിട്ടും ഇവിടെ ബദല്‍ സുരക്ഷാ സംവിധാനം ഒന്നും ഏര്‍പ്പെ ടുത്താന്‍ ദേശീ യപാത വിഭാഗം അധികാരികള്‍ക്കായില്ല.

കാടുകയറി വീ പ്പ..

ഇപ്പോള്‍ റോ ഡ് അരികില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന വീപ്പകള്‍ കാടുകയറി മൂടി യ നിലയിലാണ്. കഴിഞ്ഞ ദിവസം മരുതുംമൂടിന് സമീപം 36ാം മൈലില്‍ മ ണ്ണ് നിറച്ച വീപ്പ റോഡിലേക്കു വീണതിനെത്തുടര്‍ന്ന് ബൈ ക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടിരുന്നു.

താഴേക്കു വലിയ ഗര്‍ത്തങ്ങളുള്ള അപകടസാധ്യത നിറഞ്ഞ പ്രദേശത്താണ് നാളുകളായി ഇങ്ങനെ മണ്ണുനിറച്ച വീപ്പകള്‍കൊണ്ട് ദേശീയപാത വിഭാഗം സുരക്ഷ ഒരുക്കുന്നത്. മഴ ക്കാലമായതോടുകൂടി മൂടല്‍ മഞ്ഞും ഈ പ്രദേശ ങ്ങളില്‍ രൂക്ഷമാണ്. കണ്ണില്‍പ്പെടാതെ വീപ്പ വേഗത്തില്‍ ഇറങ്ങിവരുന്ന വാഹനങ്ങള്‍ തൊട്ട് അടുത്ത് എത്തുന്‌പോള്‍ മാത്രമാ ണ് റോഡിന്റെ ഒരു വശത്തു വീപ്പകള്‍ നിരത്തിവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്.

മൂടല്‍ മഞ്ഞ് ആണെങ്കില്‍ കാണാനും കഴിയില്ല. അടുത്തു വന്ന ശേഷം വെട്ടിച്ച മാറ്റാ ന്‍ ശ്രമിക്കുന്നതിനിടെ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നു ണ്ട്. രണ്ട് ഇടങ്ങളിലാണ് വലിയ അപകട സാധ്യതയുള്ള പ്ര ദേശത്ത് വീപ്പകൊണ്ട് സുര ക്ഷ ഒരുക്കിയിരിക്കുന്നത്. വീപ്പ നീക്കം ചെയ്തു ബാരിക്കേഡ് അടക്കമുള്ള സുരക്ഷാ സം വിധാനങ്ങള്‍ ഒരുക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.