ബാങ്കില്‍ നിന്നും അരക്കോടി രൂപ തട്ടിപ്പ് ക്യാഷ്യറും കളളനോട്ട് നിര്‍മ്മിച്ച കേസില്‍ പ്രതിയായ മകനേയും പോലീസ് അറസ്റ്റ് ചെയ്തു.പ്രമുഖ സഹകരണബാങ്കില്‍ നിന്നും അരക്കോടി രൂപ തട്ടിപ്പ് നടത്തിയ ക്യാഷ്യറും കളളനോട്ട് നിര്‍മ്മിച്ച കേസില്‍ പ്രതിയായ മകനേയും പോലീസ് അറസ്റ്റ് ചെയ്തു.പാലാ ഫെഡറല്‍ ബാങ്കിലെ മുഖ്യശാഖയോട് ചേര്‍ന്നുളള സി.ഡി.എം മെഷ്യനില്‍ 2000 രൂപയുടെ കളളനോട്ട് ഡിപ്പോസിറ്റ് ചെയ്ത അരുണ്‍.റ്റി. ജോസഫ്, കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്നും 5060000 രൂപ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ കാഷ്യറായ മറിയാമ്മ സെബാസ്റ്റ്യന്‍ എന്നിവരേ വൈകിട്ട് അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ അവര്‍ക്ക് ഒളിവില്‍ പോകുന്നതിനും മറ്റ് സഹായങ്ങള്‍ ചെയത് കൊടുക്കാമെന്നും പറഞ്ഞ് പണം കൈപ്പറ്റിയ അനൂപ് ബോസ് , സുനി നിവാസ് വീട്ടില്‍ തങ്കപ്പന്‍ മകന്‍ സുരേഷ്.പി.തങ്കപ്പന്‍, എന്നിവരേയും സ്റ്റേഷനില്‍ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തു.

മറിയാമ്മയ്കും കുടുംബത്തിനും ഉണ്ടായ വന്‍സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്ന് കാഷ്യ റായ മറിയാമ്മ ബാങ്കില്‍ നിന്നും പലപ്പോഴായി കൈക്കലാക്കിയ പണം തിരികെ കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ കംപ്യൂട്ടര്‍ വിദഗ്ദ്ധനായ മകന്‍ അരുണു മായി കൂടിയാലോചിച്ച് 2000 രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് അരുണ്‍ എറണാകുളത്ത് വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റില്‍ വച്ച് നിര്‍മ്മിച്ച് വിവിധബാങ്കുകളുടെ സി.ഡി.എം മെഷ്യനില്‍ കൂടി സ്വന്തം അക്കൗണ്ടിലേ യ്ക്ക് ഡിപ്പോസിറ്റ് ചെയ്ത് പണം കൈക്കലാക്കുകയായിരുന്നു.

കളളനോട്ടുകള്‍ സി.ഡി.എം മെഷ്യനില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പാലാ ഫെഡറല്‍ ബാങ്ക് മാനേജരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടുപിടി ച്ചത്. പാലാ ഡി.വൈ.എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസ് ഇന്‍സ്പക്്ടര്‍ രാജന്‍.കെ.അരമന, സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.അഭി ലാഷ് കുമാര്‍, എ.എസ്സ്.ഐ അനില്‍കുമാര്‍, എ.എസ്സ്.ഐ ജയചന്ദ്രന്‍, സി.പി.ഒ രാജേഷ്, ഡബ്‌ള്യു.സി.പി.ഒ രഞ്ജിനി, ബിനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയതത്.