കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റിനെതിരെ ഓഗ സ്റ്റ് എട്ടിന് അവിശ്വാസം.കാലാവധി കഴിഞ്ഞിട്ടും സ്ഥാനം കൈമാറാത്തതിനെ തുടര്‍ ന്നാണ്പ്രസിഡന്റ് സക്കീര്‍ കട്ടുപ്പാറക്കെതിരെ യുഡിഎഫ് അവിശ്വാസം കൊണ്ടുവ രുന്നത്.യു.ഡി.എഫ് അംഗങ്ങൾ സഹകരണ സംഘം ജോയിന്റ് രജിസ്ട്രർ ജനറലിന് കോട്ടയത്ത് നൽകിയ നോട്ടീസിനെ തുടർന്നാണ് നടപടി.ഇതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രരാണ് എട്ടാം തീയതി അവിശ്വാസത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.

യു.ഡി.എഫിന്റെ ആറ് അംഗങ്ങള്‍ ചേര്‍ന്നാണ് കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റ് സക്കീര്‍ കട്ടുപ്പാറക്കെതിരെ അവിശ്വാസം കൊണ്ടു വന്നിരിക്കുന്നത്. ഓഗസ്റ്റ് മാസം എട്ടാം തിയതിയാണ് അവിശ്വാസം.ധാരണപ്രകാരം നിലവിലെ പ്രസിഡന്റ് സക്കീര്‍ കട്ടൂപ്പാറ സ്ഥാനം ഒഴിയാത്തതിനെ തുടര്‍ന്നാണ് ആറ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറി ന് . അവിശ്വാസത്തിന് നേരത്തെ നോട്ടീസ് നല്‍കിയത്.റ്റി.എസ് രാജന്‍,നിബു ഷൗക്ക ത്ത്, പി.എ ഷമീര്‍, സുനില്‍ തേനമാക്കല്‍,ഷിജാ സക്കീര്‍, നസീമ ഹാരിസ് ,എന്നിവരാ ണ് അവിശ്വസത്തിനായുള്ള നോട്ടീസില്‍ ഒപ്പിട്ടിരിക്കുന്നത്.

സെന്‍ട്രല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണം നിലവില്‍ യു ഡി എഫിനാണ്. വിമതനായിയി മത്സരിച്ചു വിജയിച്ച സക്കീര്‍ കട്ടൂപ്പാറയെ ഒപ്പം കൂട്ടിയാണ് തെരെ ഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് ഭരണം പിടിച്ചത്.സക്കീറിന് ധാരണയുടെ ഭാഗമായി പ്രസിഡന്റ് സ്ഥാനവും നല്‍കുകയായിരുന്നു.. പതിമൂന്ന് മാസത്തിന് ശേഷം റ്റി എസ് രാജന് സ്ഥാനം കൈമാറണമെന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ഇത് പാലിക്കാന്‍ സക്കീര്‍ കട്ടൂപ്പാറ തയ്യാറായില്ലന്നാണ് യു ഡി എഫ് അംഗങ്ങളുടെ ആരോപണം.

തുടര്‍ന്നാണ് യുഡിഎഫിലെ മറ്റ് ബോര്‍ഡംഗങ്ങള്‍ ചേര്‍ന്ന് അവിശ്വാസം കൊണ്ടു വ രാന്‍ തീരുമാനിച്ചത്.പതിനൊന്നംഗ ഭരണസമിതിയില്‍ നിലവിലെ പ്രസിഡന്റ് സക്കീറുള്‍പ്പെടെ ഏഴു പേരാണ് യു ഡി എഫിനുള്ളത്.മറ്റൊരു വിമതനായി മത്സരിച്ച വിജയിച്ച സുനില്‍ തേനം മാക്കലും ഇപ്പോള്‍ യു ഡി എഫിന്റെ ഭാഗമാണ്.എല്‍ ഡി എഫ് നിലപാട് എന്തു തന്നെയായാലും നിലവിലെ സാഹചര്യത്തില്‍ അവിശ്വാസം വിജയിപ്പിക്കുവാന്‍ യു ഡി എഫിന് കഴിയും.